ദേശീയം

കര്‍ണാടക ഗവര്‍ണര്‍ രാജിവെക്കണം: സീതാറാം യച്ചൂരി

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി:  മുഖ്യമന്ത്രി യദ്യൂരപ്പ രാജിവെച്ചതിന് പിന്നാലെ കര്‍ണാടക ഗവര്‍ണര്‍ രാജിവെക്കണമെന്ന ആവശ്യവുമായി സിപിഎം. അല്‍പമെങ്കിലും നാണം അവശേഷിക്കുന്നുണ്ടെങ്കില്‍ ഗവര്‍ണര്‍ രാജിവെക്കണമെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടയുള്ള ആളുകള്‍ ബംഗളൂരുവില്‍ തങ്ങിയാണ് അഴിമതിക്ക് കുടപിടിച്ചതെന്നും യെച്ചൂരി ട്വിറ്ററില്‍ കുറിച്ചു.

ഭരണഘടനാ സ്ഥാപനങ്ങളെ ദുരുപയോഗം ചെയ്താണ് ഭരണം നിലനിര്‍ത്താന്‍ ബിജെപി ശ്രമിച്ചത്. ഇതിനായി കള്ളപ്പണക്കാരും ക്രിമിനലുകളുമായി കൂട്ടുകൂടി ജനവിധി അട്ടിമറിക്കാനാണ് മോദിയും അമിത് ഷായും ശ്രമിച്ചതെന്നും ഇതിനോട് ജനം പൊറുക്കില്ലെന്നും യച്ചൂരി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

ടി20 ലോകകപ്പ്: രണ്ടുടീമുകളുടെ സ്‌പോണ്‍സറായി അമൂല്‍

ലൈംഗിക വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

വയറിലെ കൊഴുപ്പ് ഇല്ലാതാക്കാൻ നെയ്യ്; ഹൃദയത്തിനും തലച്ചോറിനും ഒരു പോലെ ​ഗുണം

'പോയി തൂങ്ങിച്ചാവ്' എന്നു പറയുന്നത് ആത്മഹത്യാ പ്രേരണയല്ല, കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി