ദേശീയം

ചാക്കിട്ടുപിടുത്തം ഫലം കണ്ടില്ല; യെദ്യൂരപ്പ രാജിവച്ചേക്കും

സമകാലിക മലയാളം ഡെസ്ക്

ബംഗലൂരു: കര്‍ണാടകയില്‍ വിശ്വാസ വോട്ടെടുപ്പിന് മുന്‍പ് മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ രാജിവെച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. വിശ്വാസ വോട്ടെടുപ്പില്‍ പിന്തുണ ഉറപ്പിക്കാനുളള ശ്രമങ്ങള്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ രാജി വെയ്ക്കുകയാണെന്ന് യെദ്യൂരപ്പ കേന്ദ്രനേതൃത്വത്തെ അറിയിച്ചതായാണ് സൂചന.13 പേജുളള രാജിക്കത്ത് തയ്യാറാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍.

ബിജെപിക്ക് നിലവില്‍ 104 എംഎല്‍എമാരുടെ പിന്തുണയാണുളളത്. ഭൂരിപക്ഷത്തിന് 111 എംഎല്‍എമാരുടെ പിന്തുണയാണ് വേണ്ടത്. കോണ്‍ഗ്രസില്‍ നിന്നും ജെഡിഎസില്‍ നിന്നും എംഎല്‍എമാരെ അടര്‍ത്തിമാറ്റി ഭൂരിപക്ഷം ഉറപ്പാക്കാമെന്നായിരുന്നു ബിജെപിയുടെ കണക്കുകൂട്ടല്‍. ഇത് ഫലം കാണാത്ത സാഹചര്യത്തിലാണ് യെദ്യൂരപ്പ രാജിക്ക് ഒരുങ്ങുന്നത്. ഭൂരിപക്ഷം ഉറപ്പിക്കാനാവാതെ രാജിവെച്ച് ഒഴിയുന്നത് രാഷ്ട്രീയമായി ഗുണം ചെയ്യുമെന്ന വിലയിരുത്തലാണ് ബിജെപിയുടെ നീക്കം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഒരാളെ കാണുമ്പോള്‍ മാറി പോകുന്നതാണോ എന്റെ രാഷ്ട്രീയം'; ശോഭ സുരേന്ദ്രനെ നേരിട്ട് പരിചയമില്ലെന്ന് ഇ പി ജയരാജന്‍

ഇന്‍ഷുറന്‍സ് ക്ലെയിമിനായി സ്റ്റേഷനില്‍ എത്തേണ്ട; പോല്‍ ആപ്പില്‍ സേവനം സൗജന്യം

'ചെറുപ്പക്കാരെ ജീവിക്കാന്‍ സമ്മതിക്കില്ലേ?': വൈറലായി മമ്മൂട്ടിയുടെ പുത്തന്‍ ലുക്ക്

ഒടുവില്‍ ഷാരൂഖ് ഫോമിലെത്തി, കിടിലന്‍ ബാറ്റിങുമായി സായ് സുദര്‍ശനും; ആര്‍സിബിക്ക് ജയിക്കാന്‍ 201 റണ്‍സ്

'എട മോനേ ലൈസന്‍സൊണ്ടോ?': പേര് രഞ്ജിത് ​ഗം​ഗാധരൻ, വയസ് 46; രം​ഗണ്ണന്റെ ഡ്രൈവിങ് ലൈസൻസ് പുറത്തുവിട്ട് സംവിധായകൻ