ദേശീയം

വിശ്വാസ വോട്ടെടുപ്പ് മാറ്റാനാകില്ല, ബൊപ്പയ്യയുടെ കാര്യത്തില്‍ ഉറച്ചുനില്‍ക്കാതിരുന്നത് അതുകൊണ്ട്: കോണ്‍ഗ്രസ്

സമകാലിക മലയാളം ഡെസ്ക്

ബംഗലൂരു:  കര്‍ണാടകയില്‍ നടക്കാനിരിക്കുന്ന വിശ്വാസവോട്ടെടുപ്പിന്റെ സുതാര്യത ഉറപ്പുവരുത്താനാണ് സുപ്രീംകോടതിയെ സമീപിച്ചതെന്ന് കോണ്‍ഗ്രസ്. പ്രോ ടേം സ്പീക്കറെ മാറ്റണമെന്ന ആവശ്യത്തില്‍ ഉറച്ചുനിന്നാല്‍ വിശ്വാസ വോട്ടെടുപ്പ് നീട്ടിവെയ്‌ക്കേണ്ടി വരുമെന്ന് സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു. വിശ്വാസ വോട്ടെടുപ്പ് നിശ്ചയിച്ച സമയത്ത് തന്നെ നടക്കാനാണ്  പ്രോ ടേം സ്പീക്കറെ മാറ്റണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കാതിരുന്നതെന്നും കോണ്‍ഗ്രസ് നേതാവ് മനു അഭിഷേക് സിങ്‌വി മാധ്യമങ്ങളോട് പറഞ്ഞു.

പ്രോ ടേം സ്പീക്കറെ മാറ്റണമെന്ന ആവശ്യത്തില്‍ ഉറച്ചുനിന്നിലെങ്കിലും വിശ്വാസവോട്ടെടുപ്പ് തത്സമയം സംപ്രേക്ഷണം ചെയ്യാന്‍ ഉത്തരവിടണമെന്ന കോണ്‍ഗ്രസ് ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നുവെന്ന്  മുതിര്‍ന്ന നേതാവും അഭിഭാഷകനുമായ കപില്‍ സിബല്‍ പറഞ്ഞു. 

ലോകത്തിന്റെ മുന്‍പില്‍ ബിജെപിയുടെ മുഖം പുറത്തായെന്ന് കോണ്‍ഗ്രസ് നേതാവ് വീരപ്പ മൊയ്‌ലി വിമര്‍ശിച്ചു. 104 എംഎല്‍എമാരുടെ മാത്രം പിന്തുണയുളള ബിജെപി തങ്ങളുടെ എംഎല്‍എമാരെ വിലയ്‌ക്കെടുക്കാനുളള നീക്കത്തിലാണ്. രണ്ടു എംഎല്‍എമാര്‍ ഇപ്പോള്‍ തങ്ങളുടെ ഒപ്പമില്ല. എപ്പോള്‍ അവര്‍ തിരിച്ചുവരുന്നുവോ, അപ്പോള്‍ അവര്‍ തങ്ങളെ പിന്തുണയ്ക്കുമെന്നും വീരപ്പ മൊയ്‌ലി മാധ്യമങ്ങളോട് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇഡി എതിര്‍ത്തു, കെജരിവാളിന്റെ ഇടക്കാല ജാമ്യത്തില്‍ ഉത്തരവില്ല; ഹര്‍ജി മാറ്റി

75 ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?, സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു

വെസ്റ്റ് നൈല്‍ പനി: ജാഗ്രതാനിര്‍ദേശവുമായി ആരോഗ്യവകുപ്പ്, ലക്ഷണങ്ങള്‍ എന്തൊക്കെ?, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

12 ജിബി റാം, 32എംപി സെല്‍ഫി ക്യാമറ, പൊടിയെ പ്രതിരോധിക്കും; വരുന്നു മോട്ടോറോളയുടെ 'കരുത്തന്‍', ടീസര്‍ പുറത്ത്

ലോകകപ്പിനുള്ള ഇന്ത്യൻ ജേഴ്സി എത്തി, ഹെലികോപ്റ്ററിൽ തൂങ്ങി! (വീഡിയോ)