ദേശീയം

അമിത് ഷായുടെ സന്ദര്‍ശനം; കരിങ്കൊടി പ്രതിഷേധം ഭയന്ന് അസമില്‍ കര്‍ഷക പ്രക്ഷോഭ നേതാവിനെ അറസ്റ്റ് ചെയ്തു

സമകാലിക മലയാളം ഡെസ്ക്


ഗുവാഹ്ത്തി: അസാമില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്‌ക്കെതിരെ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ച കര്‍ഷക പ്രക്ഷോഭ നേതാവും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ അഖില്‍ ഗൊഗോയിയെ പൊലീസ് അറസ്റ്റ് ചെയ്തു. 

നോര്‍ത്ത് ഈസ്റ്റ് ഡെമോക്രാറ്റിക് അലയന്‍സ് കോണ്‍ക്ലേവില്‍ പങ്കെടുക്കുന്നതിനായാണ് അമിത് ഷാ ഗുവാഹത്തിയിലെത്തിയത്. അമിത് ഷായെ കരിങ്കൊടി കാണിക്കാന്‍ അഖില്‍ ഗൊഗോയിയുടെ കൃഷക് മുക്തി സന്‍ഗ്രാം സമിതി പ്രവര്‍ത്തകര്‍ നരഗരത്തിന്റെ വിവധ ഭാഗങ്ങളില്‍ ഒത്തുകൂടിയിരുന്നു. ഇത് കണക്കിലെടുത്താണ് അഖിലിനെ പൊലീസ് അറസ്റ്റ് ചെയ്തത്. 

കഴിഞ്ഞ ഡിസംബറിലാണ് മൂന്നു മാസത്തെ ജയില്‍  വാസത്തിന് ശേഷം അഖില്‍ ജയില്‍ മോചിതനായത്. ബിജെപിക്കെതിരെ വലിയ ജനകീയ റാലി നടത്തിയതിനെത്തുടര്‍ന്ന് അഖിലിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. രാജ്യദ്രോഹക്കുറ്റം ഉള്‍പ്പെടെ ചുമത്തിയാണ് അകിലിനെ അറസ്റ്റ് ചെയ്തിരുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ

എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; 'സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല'

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു