ദേശീയം

ഗവര്‍ണറുടെ നടപടി അപഹാസ്യം, കര്‍ണാടകയിലേത് ജനാധിപത്യത്തിന്റെ വിജയമെന്ന് രജനീകാന്ത്

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: കര്‍ണാടകയില്‍ യെദ്യൂരപ്പ സര്‍ക്കാര്‍ രാജിവെച്ചതിന് പിന്നാലെ ബിജെപിയെ വിമര്‍ശിച്ച് നടന്‍ രജനീകാന്ത്. ജനാധിപത്യത്തിന്റെ വിജയമാണ് ശനിയാഴ്ച സംഭവിച്ചത്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ കൂടുതല്‍ സമയം ചോദിച്ച ബിജെപിക്ക് 15 ദിവസം അധിക സമയം അനുവദിച്ച ഗവര്‍ണറുടെ നടപടി  ജനാധിപത്യത്തെ അപഹാസ്യമാക്കുന്നതിന് തുല്യമാണ്. ജനാധിപത്യത്തെ ഉയര്‍ത്തിക്കാണിക്കാന്‍ ഉത്തരവ് പുറപ്പെടുവിച്ച സുപ്രീംകോടതിയോട് നന്ദി പറയുന്നതായും രജനീകാന്ത് മാധ്യമങ്ങളോട് പറഞ്ഞു.

2019 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് ഉള്‍പ്പെടെയുളള കാര്യങ്ങള്‍ സമയമാകുമ്പോള്‍ തീരുമാനിക്കും. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷമായിരിക്കും തീരുമാനം കൈക്കൊളളുക. ഇതു വരെ തന്റെ പാര്‍ട്ടി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ എന്തിനും തയ്യാറാണ്. സഖ്യം ഉള്‍പ്പെടെയുളള കാര്യങ്ങളില്‍ ഇപ്പോള്‍ അഭിപ്രായം പറയുന്നത് ശരിയല്ലെന്നും രജനീകാന്ത് പറഞ്ഞു.
കര്‍ണാടകയില്‍ എച്ച്.ഡി. കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാര്‍ കാവേരി തര്‍ക്കത്തില്‍ പരിഹാരമുണ്ടാക്കണം. തമിഴ്‌നാടിനു വെള്ളം വിട്ടുനല്‍കുന്ന കാര്യത്തില്‍ കുമാരസ്വാമി തീരുമാനമെടുക്കണമെന്നും രജനീകാന്ത് ആവശ്യപ്പെട്ടു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

''ഇവിടം നിറയെ കാടല്ലേ, കാട്ടില്‍ നിറയെ ജിറാഫല്ലേ. വഴിയില്‍ നിറയെ കടയല്ലേ? ഹക്കുണ മത്താത്ത''

രം​ഗണ്ണന്റെയും പിള്ളരുടെയും 'അർമ്മാദം'; ആവേശത്തിലെ പുതിയ വിഡിയോ ​ഗാനം പുറത്ത്

കൊല്ലത്ത് ഇടിമിന്നലേറ്റ് 65കാരന്‍ മരിച്ചു, ഒരാള്‍ക്ക് പരിക്ക്

ബോഡി ഷെയിമിങ് കമന്റുകൾ ചെയ്‌ത് തന്നെ വേദനിപ്പിക്കരുത്; അസുഖബാധിതയെന്ന് നടി അന്ന രാജൻ