ദേശീയം

രാജ്യത്ത് വീണ്ടും ഗോസംരക്ഷകരുടെ അഴിഞ്ഞാട്ടം;  മുസ്‌ലിം യുവാവിനെ തല്ലിക്കൊന്നു

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: മധ്യപ്രദേശിലെ സത്‌ന ജില്ലയില്‍ പശുവിനെ കൊന്നെന്ന് ആരോപിച്ച് ആള്‍ക്കുട്ടം യുവാവിനെ തല്ലിക്കൊന്നു. ബുധനാഴ്ച രാത്രിയിലാണ് സംഭവം. കശാപ്പ് നടത്തുകയാണെന്ന് ആരോപിച്ച് റിയാസ്(45) എന്നയാളെയാണ് ആളുകള്‍ തല്ലികൊന്നത്. അദ്ദേഹത്തിന്റെ സുഹൃത്ത് ഷക്കീല്‍ എന്നയാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

ആക്രമണ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ പോലീസ് നാലുപേരെ അറസ്റ്റു ചെയ്തിട്ടുണ്ട്. ഇതിന് പുറമെ, കശാപ്പ് നടന്നെന്ന് പറയപ്പെടുന്ന സ്ഥലത്തുനിന്ന് കാളയുടെയും മറ്റ് രണ്ട് മൃഗങ്ങളുടെയും മാംസം കണ്ടെത്തിയതായി പോലീസ് അറിയിച്ചു.

മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുള്‍പ്പെടെയുള്ളവര്‍ ആക്രമണം നടന്ന സ്ഥലം സന്ദര്‍ശിച്ചു. ഇതിന് പുറമെ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന ഷക്കീലിനെതിരേ ഗോവധത്തിന് കേസെടുത്തിട്ടുണ്ട്.

മധ്യപ്രദേശില്‍ പശുവിനെ കൊല്ലുന്നതിന് രണ്ട് വര്‍ഷം വരെ തടവും 5000 രൂപ പിഴയുമാണ് ശിക്ഷ. ഗോവധം വര്‍ധിക്കുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് 2012ലാണ് നിയമം ഭേദഗതി ചെയ്തത.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

പ്രജ്വലിനെതിരെ ബ്ലൂ കോർണർ നോട്ടീസ്; എച്ച്ഡി രേവണ്ണയുടെ ഭാര്യയെ ചോദ്യം ചെയ്തേക്കും

24 ലക്ഷം വിദ്യാര്‍ഥികള്‍; നീറ്റ് യുജി ഇന്ന്, മാര്‍ഗനിര്‍ദേശങ്ങള്‍

നവകേരള ബസ് ആദ്യ സര്‍വീസ് ആരംഭിച്ചു; കന്നിയാത്രയിൽ തന്നെ കല്ലുകടി, വാതിൽ കേടായി

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്