ദേശീയം

യുപിയിലെ കോളേജ് ടോയ്‌ലറ്റില്‍ സിസി ടിവി; കോപ്പിയടി തടയാനെന്ന് അധികൃതര്‍

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നോ: ഉത്തര്‍പ്രദേശിലെ ധരം സമാജ് കോളേജിലെ ആണ്‍കുട്ടികളുടെ ടോയ്‌ലറ്റില്‍ സിസി ടിവി ക്യാമറ സ്ഥാപിച്ച് കോളേജ് അധികൃതര്‍. ഡിഗ്രി കുട്ടികളുടെ ടോയ്‌ലറ്റിലാണ് ക്യാമറകള്‍ സ്ഥാപിച്ചത.  അധികൃതരുടെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍ രംഗത്തിറങ്ങി

വിദ്യാര്‍ത്ഥികളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ് കോളേജ് അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായതെന്നാണ് കുട്ടികളുടെ ആരോപണം. എന്നാല്‍ കുട്ടികളുടെ ആരോപണത്തില്‍ കഴമ്പില്ലെന്നാണ് അധികൃതരുടെ വാദം. പരീക്ഷകളില്‍ ബിറ്റുകളുപയോഗിച്ച് കോപ്പിയടിക്കുന്നത് തടയാനാണ് ടോയ്‌ലറ്റില്‍ ക്യാമറ സ്ഥാപിച്ചതെന്നാണ് കോളേജ് അധികൃതര്‍ പറയുന്നത്

വിദ്യാര്‍ഥികള്‍ അവരുടെ വസ്ത്രങ്ങള്‍ക്കുള്ളില്‍ ബിറ്റുകള്‍ സൂക്ഷിക്കാറുണ്ട്, പരീക്ഷകളില്‍ കുട്ടികള്‍ ഇങ്ങനെ കോപ്പിയടിക്കുന്നതും അധികൃതരെ വഞ്ചിക്കുന്നതും തടയാനാണ് ഈ നീക്കം.' കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ഹേം പ്രകാശ് എ.എന്‍.ഐയോട് പറഞ്ഞു.കോപ്പിയടി തടയാനുള്ള ഈ ശ്രമത്തിനെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമായി കാണേണ്ടതില്ല. അതുകൊണ്ടുതന്നെ ഇതിനെതിരെ പ്രതിഷേധിക്കേണ്ട കാര്യവുമില്ലെന്ന് പ്രിന്‍സിപ്പാള്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി