ദേശീയം

ദിവാസ്വപ്‌നം കാണാന്‍ രാജ്യത്ത് ആര്‍ക്കും വിലക്കില്ല; രാഹുലിനെ വിമര്‍ശിച്ച് പ്രകാശ് ജാവദേക്കര്‍ 

സമകാലിക മലയാളം ഡെസ്ക്

മുംബൈ: അടുത്ത തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റു ലഭിച്ചാല്‍ പ്രധാനമന്ത്രിയാകാന്‍ താന്‍ തയ്യാറാണെന്ന പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനക്ക് മറുപടിയുമായി ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ പ്രകാശ് ജാവദേക്കര്‍. ദിവാസ്വപ്‌നം കാണാന്‍ ഇവിടെ ആര്‍ക്കും വിലക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. 

രാജ്യത്തെ 20 സംസ്ഥാനങ്ങളില്‍ അധികാരം നഷ്ടപ്പെട്ട പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. രണ്ടിടത്ത് മാത്രമാണ് ഭരണമുള്ളത്. അതിന്റെ അടിസ്ഥാനത്തിലാണ് രാഹുല്‍ പ്രധാനമന്ത്രിയാവാന്‍ തയ്യാറെടുക്കുന്നതെങ്കില്‍ രാജ്യത്ത് ദിവാസ്വപ്‌നം കാണാന്‍ ആര്‍ക്കും വിലക്കില്ലെന്നാണ് എനിക്ക് പറയാനുള്ളത് ജാവദേക്കര്‍ പറഞ്ഞു. 

2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വലിയ വിജയം നേടാനാവുമെന്നും എങ്കില്‍ പ്രധാനമന്ത്രിയാകാന്‍ താന്‍ തയ്യാറാണെന്നുമാണ് രാഹുല്‍ കഴിഞ്ഞ ദിവസം പറഞ്ഞത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി