ദേശീയം

അലഹബാദിനെ 'പ്രയാഗ്‌രാജാ'ക്കാന്‍ യോഗി സര്‍ക്കാര്‍ ഒരുങ്ങുന്നു; പേര് മാറ്റം കുംഭമേളയ്ക്ക് മുമ്പേ 

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ പ്രധാന നഗരമായ അലഹബാദിന്റെ പേര് മാറ്റാന്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ഒരുങ്ങുന്നു. അടുത്ത വര്‍ഷം നടക്കാന്‍ പോകുന്ന കുംഭമേളയ്ക്ക് മുമ്പായി പേരുമാറ്റി പ്രയാഗ്‌രാജ് എന്നാക്കി മാറ്റാനാണ് ആലോചന. ഗംഗ,യമുന,സരസ്വതി എന്നീ നദികളുടെ സംഗമ സ്ഥലമായി സങ്കല്‍പ്പിക്കുന്നതും കുംഭമേള നടക്കുന്നതുമായ സ്ഥലുമായ പ്രയാഗിന്റെ പേര് നല്‍കാനാണ് തീരുമാനം. 

അലഹബാാദിന്റെ പേര് മാറ്റി പ്രയാഗ്‌രാജ് ആക്കണം എന്നുള്ളത് ഏറെനാളായി സര്‍ക്കാരിന്റെ പരിഗണനയിലുള്ള വിഷയമാണെമെന്ന് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ എഎന്‍ഐയോട് റിപ്പോര്‍ട്ട് ചെയ്യുന്നു.നടക്കാന്‍ പോകുന്ന കുഭമേളയെപ്പറ്റിയുള്ള പോസ്റ്ററുകളില്‍ ഇപ്പോള്‍ത്തന്നെ അലഹബാദിന് പകരം പ്രയാഗ്‌രാജ് എന്ന പേര് സ്ഥാനംപിടിച്ചുകഴിഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൂറത്ത് മോഡല്‍ ഇന്‍ഡോറിലും?; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പത്രിക പിന്‍വലിച്ചു, ബിജെപിയില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

റിച്ച ഛദ്ദയുടെ നിറവയറില്‍ ചുംബിച്ച് രേഖ; വിഡിയോ വൈറല്‍

45,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫര്‍, ഫോണുകള്‍ക്ക് 'വാരിക്കോരി' ഡിസ്‌ക്കൗണ്ട്; ആമസോണ്‍ ഗ്രേറ്റ് സമ്മര്‍ സെയില്‍ മെയ് രണ്ടു മുതല്‍

ഫുള്‍-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ത്രീ-സ്പോക്ക് സ്റ്റിയറിംഗ് വീലുകള്‍; വരുന്നു എക്‌സ് യുവി 300ന്റെ 'വല്ല്യേട്ടന്‍', വിശദാംശങ്ങള്‍- വീഡിയോ