ദേശീയം

പതിനാലുകാരനെ പീഡിപ്പിച്ച 34കാരിയായ ട്യൂഷന്‍ ടീച്ചര്‍ ചണ്ഡിഗഡില്‍ അറസ്റ്റില്‍ 

സമകാലിക മലയാളം ഡെസ്ക്

ചണ്ഡിഗഡ്: ട്യൂഷന്‍ ക്ലാസില്‍ വരുന്ന പതിനാലുവയസുകാരനെ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണത്തെത്തുടര്‍ന്ന് 34കാരിയായ അധ്യാപികയെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ മാതാപിതാക്കള്‍ ചൈഡ്‌ലൈനുമായി ബന്ധപ്പെട്ടുകയും പിന്നീട് പൊലീസില്‍ പരാതിപെടുകയുമായിരുന്നു. പോസ്‌കോ ആക്ട് പ്രകാരം പൊലീസ് അദ്ധ്യാപികയ്‌ക്കെതിരെ കേസെടുത്തു. പ്രാദേശിക കോടതിയില്‍ ഹാജരാക്കിയ അദ്ധ്യാപികയെ പിന്നീട് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. 

സര്‍ക്കാര്‍ സ്‌കൂളില്‍ സയന്‍സ് അദ്ധ്യാപികയായ ഇവര്‍ ട്യൂഷണ്‍ എടുക്കുന്നതിനിടെയാണ് കുട്ടിയോട് മോശമായ സമീപനം നടത്തിയിരുന്നത്. ആണ്‍കുട്ടിയുടെ സഹോദരിയും ഇവരുടെയടുക്കല്‍ ട്യൂഷന് പോകുന്നുണ്ടായിരുന്നെങ്കിലും കുടുതല്‍ ശ്രദ്ധ നല്‍കാനായി രണ്ടുപേരെയും വ്യത്യസ്ത സമയങ്ങളില്‍ ട്യൂഷന് അയക്കാന്‍ അദ്ധ്യാപിക ആവശ്യപ്പെടുകയായിരുന്നെന്നാണ് മാതാപിതാക്കള്‍ ചൈഡ്‌ലൈന്‍ അധികൃതരെ അറിയിച്ചത്. 

കുട്ടിക്ക് പഠിക്കാനുള്ള കാര്യങ്ങള്‍ പറഞ്ഞു നല്‍കുന്നതിന് പകരം ഇവര്‍ കുട്ടിയെ ശാരീരികമായി പ്രലോഭിപ്പിക്കുകയായിരുന്നെന്നാണ് പരാതി. ഈ വര്‍ഷം തുടക്കം മുതല്‍ ഇവരുടെ സമീപനം മാറിവന്നിരുന്നെന്നും കുട്ടിയുടെ മാര്‍ക്കുകള്‍ കുറയുന്നതുകണ്ടപ്പോഴാണ് തങ്ങള്‍ ഇതു ശ്രദ്ധിച്ചതെന്നും മാതാപിതാക്കള്‍ പറഞ്ഞു. കുട്ടിക്ക് ഒരു മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കിയെന്നും ആവശ്യമുള്ളപ്പോഴെല്ലാം ബന്ധപ്പെടണമെന്ന് പറഞ്ഞിരുന്നെന്നും പരാതിയില്‍ പറഞ്ഞു. 

മാര്‍ക്ക് കുറഞ്ഞതിനെതുടര്‍ന്ന് കുട്ടിയെ ട്യൂഷന് പോകുന്നതില്‍ നിന്ന് വിലക്കിയെങ്കിലും അവസാനമായി ഒരു ദിവസം കുട്ടിയുമായി വീട്ടില്‍ വന്നു കാണാന്‍ തങ്ങളോട് ഇവര്‍ ആവശ്യപ്പെടുകയായിരുന്നെന്നും മാതാപിതാക്കള്‍ പറഞ്ഞു. വീട്ടില്‍ എത്തിയപ്പോള്‍ മകനെ ഇവര്‍ ഒരു മുറിയിലിട്ട് പൂട്ടുകയും കുട്ടി അവര്‍ക്കൊപ്പം നില്‍ക്കുമെന്ന് പറഞ്ഞ് അലറുകയായിരുന്നു. പിന്നീട് അയല്‍ക്കാരെല്ലാം ഇടപ്പെട് കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. അവര്‍ ആത്മഹത്യ ചെയ്യാന്‍ വരെ ഒരുങ്ങിയെന്ന് പരാതിയില്‍ സൂചിപ്പിച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

അമേഠി,റായ്ബറേലി സീറ്റ്; രാഹുല്‍ ഗാന്ധി- ഖാര്‍ഗെ ചര്‍ച്ച, പ്രിയങ്ക മത്സരിച്ചേക്കില്ല

ലോക്‌സഭ തെരഞ്ഞെടുപ്പ്; തൃശൂരിലും മാവേലിക്കരയിലും വിജയം ഉറപ്പെന്ന് സിപിഐ, 12 സീറ്റുകളിൽ എൽഡിഎഫിന് വിജയസാധ്യത

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍