ദേശീയം

മോദിയെ കുറിച്ചും ദേശീയ ഗാനത്തെ കുറിച്ചും ചോദ്യം; ഉത്തരം തെറ്റിയതിന് അടിയോടടി

സമകാലിക മലയാളം ഡെസ്ക്

മാള്‍ഡ: പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ദേശീയ ഗാനത്തേയും കുറിച്ചുള്ള ചോദ്യത്തിന് കൃത്യമായ ഉത്തരം നല്‍കാതിരുന്നതിന്റെ പേരില്‍ യുവാവിന് ക്രൂര മര്‍ദ്ദനം. ഓടുന്ന ട്രെയ്‌നില്‍ വെച്ചായിരുന്നു നാലംഗ സംഘം യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചത്. 

ജോലി അന്വേഷിച്ച് ഹൗറയില്‍ നിന്നും കാലിയചക്കിലേക്ക് പോകുന്നതിന് ഇടയിലായിരുന്നു ഒരു സംഘത്തിന്റെ ചോദ്യം ചെയ്യലും തുടര്‍ന്നുള്ള തല്ലി ചതയ്ക്കലും. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, ദേശീയ ഗാനം എന്നിവയെ കുറിച്ചായിരുന്നു അവരുടെ ചോദ്യം. 

ചോദ്യങ്ങള്‍ കേച്ച് അമ്പരന്ന് നിന്ന യുവാവിന് അവര്‍ മര്‍ദ്ദിക്കുകയായിരുന്നു. എന്നാല്‍ ട്രെയ്‌നിലെ യാത്രക്കാരില്‍ ഒരാള്‍ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയിരുന്നു. ഈ ദൃശ്യങ്ങള്‍ തെളിവായി കാണിച്ചാണ് ബംഗ്ല ന്‍കൃതി മന്‍ഞ്ച പൊലീസില്‍ പരാതിയുമായെത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു

പൂജ്യനായി മടങ്ങി ഹര്‍ദിക് പാണ്ഡ്യ; ലഖ്‌നൗവിന് മുന്നില്‍ കളി മറന്ന് മുംബൈ ബാറ്റര്‍മാര്‍

കൊല്ലത്ത് രാത്രിയും മഴ തുടരും; ഒൻപതു ജില്ലകളിൽ ഇടിമിന്നലോടു കൂടിയ മഴയ്‌ക്ക് സാധ്യത