ദേശീയം

വേണ്ടിവന്നാല്‍ മോദി സര്‍ക്കാരിനെ വലിച്ചു താഴെയിടണം; പ്രക്ഷോഭത്തിനൊരുങ്ങുന്ന ആര്‍എസ്എസിനോട് ശിവസേന

സമകാലിക മലയാളം ഡെസ്ക്

മുംബൈ: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിന് വേണ്ട നീക്കങ്ങള്‍ മോദി സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുമുണ്ടായില്ലെങ്കില്‍ സര്‍ക്കാരിനെ വലിച്ച് താഴെയിടണം എന്ന് ആര്‍എസ്എസിനോട് ശിവസേന. സംഘപരിവാര്‍ അജണ്ടകള്‍ മുഴുവന്‍ അവഗണിക്കുകയാണ് മോദി സര്‍ക്കാര്‍. രാമക്ഷേത്രത്തിനായി പ്രക്ഷോഭം നടത്തേണ്ട സാഹചര്യം വന്നാല്‍ മോദി സര്‍ക്കാരിനെ വലിച്ച് താഴെയിടണം എന്നാണ് ശിവസേന തലവന്‍ ഉദ്ദവ് താക്കറെ ആര്‍എസ്എസിനോട് പറയുന്നത്. 

രാമക്ഷേത്ര നിര്‍മാണത്തിനായി പ്രക്ഷോഭത്തിന് ഇറങ്ങാന്‍ മടിക്കില്ലെന്ന ആര്‍എസ്എസിന്റെ പ്രതികരണം വന്നതിന് പിന്നാലെയായിരുന്നു ശിവസേന നേതാവിന്റെ വാക്കുകള്‍. സര്‍ക്കാരിന്റെ നിലനില്‍പ്പ് എന്നതിനേക്കാള്‍, ക്ഷേത്ര നിര്‍മാണം നടക്കണം എന്നാണ് ആര്‍എസ്എസിന്റെ ആഗ്രഹം എങ്കില്‍ മോദി സര്‍ക്കാരിനെ എന്തുകൊണ്ട് വലിച്ചു താഴെയിടുന്നില്ലാ എന്ന് ഉദ്ദവ് താക്കറെ ചോദിക്കുന്നു. 

ഭരണം നേടിയതിന് ശേഷം രാമക്ഷേത്രം നിര്‍മിക്കുന്നതിന് വേണ്ട പ്രവര്‍ത്തനങ്ങള്‍ക്ക് മോദി സര്‍ക്കാര്‍ പരിഗണന നല്‍കിയിട്ടില്ലെന്ന് ഉദ്ധവ് താക്കറെ പറഞ്ഞു. അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണ വിഷയം ശിവസേന ഏറ്റെടുക്കുകയും, അതിന് വേണ്ടി പ്രക്ഷോഭം സംഘടിപ്പിക്കാന്‍ ഒരുങ്ങിയപ്പോഴുമാണ് ആര്‍എസ്എസ് പ്രക്ഷോഭവുമായി വരുന്നതെന്നും ശിവസേന തലവന്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി

'തെറ്റിദ്ധരിപ്പിക്കുന്ന പരസ്യമാണോ, അഭിനയിക്കുന്ന സെലിബ്രിറ്റികള്‍ക്കും ഉത്തരവാദിത്വം'- സുപ്രീം കോടതി

മുഖ്യമന്ത്രിയുടെ വിദേശ യാത്ര; നാളത്തെ മന്ത്രിസഭാ ​യോ​ഗം മാറ്റിവെച്ചു