ദേശീയം

അപകടത്തില്‍പ്പെട്ട ഡ്രൈവറെ തിരിഞ്ഞു നോക്കിയില്ല; ഉള്ളി മോഷ്ടിച്ച് ജനക്കൂട്ടം 

സമകാലിക മലയാളം ഡെസ്ക്

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഡ്രൈവറെ രക്ഷിക്കുന്നതിന് പകരം ഉള്ളി മോഷ്ടിച്ച് ആള്‍ക്കൂട്ടം.വ്യാഴാഴ്ച പുനെ-മുംബൈ എക്‌സ്പ്രസ് വേയില്‍ നിന്നും 30 അടി താഴ്ചയിലേക്ക് ട്രക്ക് മറിയുകയായിരുന്നു. ഉള്ളി നിറച്ചെത്തിയ ട്രക്കാണ് മുംബൈ-പുനെ ഹൈവേയില്‍  വെച്ച് അപകടത്തില്‍പ്പെട്ടത്. 

നിയന്ത്രണം നഷ്ടപ്പെട്ട് ട്രക്ക് താഴ്ചയിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍പ്പെട്ട് ഡ്രൈവര്‍ റോഡില്‍ കിടക്കുന്നത് ശ്രദ്ധിക്കാതെ, ട്രക്കില്‍ നിന്നും റോഡിലേക്ക് വീണ ഉള്ളി പെറുക്കുന്നതിലായിരുന്നു സമീപവാസികളുടേയും മറ്റ് വാഹനങ്ങളിലെത്തിയവരുടേയും ശ്രദ്ധ. 

വലിയ സഞ്ചികളുമായി എത്തിയായിരുന്നു സമീപവാസികള്‍ ഉള്ളികള്‍ വാരിക്കൂട്ടിയത്. പക്ഷേ ഉള്ളി മോഷ്ടിച്ചവര്‍ ഉടനെ പെടും എന്നാണ് റിപ്പോര്‍ട്ട്. ഉള്ളി മോഷ്ടിച്ച ആള്‍ക്കാര്‍ക്കെതിരെ ലോന്‍വാല പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇടുക്കി ഡാമില്‍ 35 ശതമാനം വെള്ളം മാത്രം; അണക്കെട്ടുകൾ വരള്‍ച്ചയുടെ വക്കില്‍

കോഹ്‌ലിയെ തള്ളി ഋതുരാജ് ഒന്നാമത്

ഓസ്‌കര്‍ നേടിയ ഏക ഇന്ത്യന്‍ സംവിധായകന്‍: സത്യജിത്ത് റായ് എന്ന ഇതിഹാസം

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും; സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം കൂട്ടും

മൊബൈല്‍ മോഷ്ടാവിനെ പിടികൂടുന്നതിനിടെ വിഷം കുത്തിവച്ചു; പൊലീസുകാരന്‍ മരിച്ചു