ദേശീയം

ആവശ്യത്തിന് വഴങ്ങിയില്ല ; അധ്യാപകന്‍ വിദ്യാര്‍ത്ഥിനിയുടെ കഴുത്ത് മുറിച്ചു

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ് : തന്റെ ആവശ്യത്തിന് വഴങ്ങാത്തതിന് അധ്യാപകന്‍ വിദ്യാര്‍ത്ഥിനിയുടെ കഴുത്ത് മുറിച്ചു. ആന്ധ്ര പ്രദേശിലെ കര്‍ണൂലിലാണ് സംഭവം. ബംഗാരുപേട്ടയിലെ റോക്ക്‌വെല്‍ ഹൈസ്‌കൂളിലെ ഒമ്പതാംക്ലാസ് വിദ്യാര്‍ഥിനിയാണ് ആക്രമണത്തിനിരയായത്. 

ഇതേ സ്‌കൂളിലെ ഹിന്ദി അധ്യാപകനായ ശങ്കറാണ് ആക്രമണം നടത്തിയത്. കുട്ടി വീട്ടില്‍ ഒറ്റയ്ക്കായിരുന്ന സമയത്ത് ഇയാള്‍ വീട്ടിലെത്തുകയും, തന്റെ താല്‍പ്പര്യത്തിന് വഴങ്ങാത്ത കുട്ടിയുടെ കഴുത്ത് ബ്ലേഡ് ഉപയോഗിച്ച് മുറിക്കുകയുമായിരുന്നു. 

ആക്രമണത്തില്‍ ഭയന്ന കുട്ടിയുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് കുട്ടിയെ ഇയാളില്‍ നിന്നും രക്ഷപ്പെടുത്തിയത്. ഒരു മരത്തില്‍ കെട്ടിയിട്ട ഇയാളെ നാട്ടുകാര്‍ കണക്കിന് മര്‍ദിക്കുകയും ചെയ്തു. തുടര്‍ന്ന് അധ്യാപകനെ പൊലീസിന് കൈമാറി. 

ഇതിനിടെ ഇയാള്‍ സ്വന്തം കഴുത്ത് മുറിക്കാന്‍ ശ്രമിച്ചു. ശങ്കറെ പൊലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുമ്പ് ഇയാള്‍ പെണ്‍കുട്ടിയോട് താല്‍പ്പര്യം അറിയിച്ചിരുന്നു. ഇക്കാര്യം കുട്ടി അമ്മയെ അറിയിക്കുകയും, അധ്യാപകനെ ശകാരിക്കുകയും ചെയ്തിരുന്നു. 

ഇതിലുള്ള വൈരാഗ്യമാണ് ആക്രമണത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് സൂചിപ്പിച്ചു. സംഭവം അറിഞ്ഞ ആന്ധ്ര പ്രദേശ് വിദ്യാഭ്യാസമന്ത്രി ഗന്ത ശ്രീനിവാസ്, അധ്യാപകനം സസ്‌പെന്‍ഡ് ചെയ്തുകൊണ്ട് ഉത്തരവിട്ടു.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും; സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം കൂട്ടും

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍കള്‍ക്ക് കര്‍ശനനിയന്ത്രണം

ഐ ലൈനര്‍ കൊണ്ട് അമ്മാമയുടെ കയ്യില്‍ ടാറ്റൂ; 'വെക്കേഷനായാല്‍ എന്തൊക്കെ കാണണം'; ചിത്രവുമായി സുജാത

ഹാരിസ് റൗഫ് തിരിച്ചെത്തി; ടി20 പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് പാകിസ്ഥാന്‍

ഇത്ര സ്വാര്‍ഥനോ ധോനി? അദ്ദേഹം ഇതു ചെയ്യരുതായിരുന്നുവെന്ന് ഇര്‍ഫാന്‍ പഠാന്‍ (വീഡിയോ)