ദേശീയം

സിബിഐ തലപ്പത്തെ അഴിച്ചുപണി: കേന്ദ്രത്തിന്റേത് ഏകപക്ഷീയ തീരുമാനം; കോണ്‍ഗ്രസ് സുപ്രീംകോടതിയിലേക്ക് 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സിബിഐ ഡയറക്ടര്‍ അലോക് വര്‍മയെ മാറ്റിയ കേന്ദ്ര  സര്‍ക്കാര്‍ നടപടിക്കെതിരെ കോണ്‍ഗ്രസ് സുപ്രീംകോടതിയിലേക്ക്. കോണ്‍ഗ്രസ് പാര്‍ലമെന്ററി കക്ഷി നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് സുപ്രീംകോടതിയെ സമീപിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ തീരുമാനം ഏകപക്ഷീയും നിയമവിരുദ്ധവുമാണെന്ന് ഖാര്‍ഗെ ചൂണ്ടിക്കാട്ടി. സിബിഐ ഡയറക്ടറെ തെരഞ്ഞെടുക്കുന്ന മൂന്നംഗ സമിതിയിലെ അംഗം കൂടിയാണ് ഖാര്‍ഗെ. 

സിബിഐയിലെ ആഭ്യന്തര പ്രശ്‌നങ്ങളെ കുറിച്ച് കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട് നല്‍കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. വിരമിച്ച സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് എ.കെ പട്‌നായിക്കിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടത്തുക. 

അലോക് വര്‍മയെ നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിച്ചതിന് പിന്നില്‍ റഫേല്‍ അഴിമതിയില്‍ തന്റെ പങ്ക് പുറത്തുവരുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭയമാണ് എന്ന് ആരോപിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത് വന്നിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇനി ഒരുദിവസം മാത്രം; അമേഠി, റായ്ബറേലി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാകാതെ കോണ്‍ഗ്രസ്

ക്ഷേത്രത്തില്‍ കൈകൊട്ടിക്കളിക്കിടെ കുഴഞ്ഞു വീണു; 67 കാരി മരിച്ചു

സ്വിമ്മിങ് പൂളില്‍ യുവതികള്‍ക്കൊപ്പം നീന്തുന്ന സ്ഥാനാര്‍ഥിയുടെ ചിത്രം; ഉത്തര്‍പ്രദേശില്‍ വിവാദം

'ഫോം ഇല്ലെങ്കിലും ഗില്ലിനു സീറ്റ് ഉറപ്പ്, സെഞ്ച്വറിയടിച്ച ഋതുരാജ് ഇല്ല! ഇതെന്ത് ടീം'

സഹോദരന്റെ സ്വപ്നം യാഥാർത്ഥ്യമാക്കി മഞ്ജു വാര്യർ: തലൈവരെ കണ്ട് മധു; വിഡിയോ