ദേശീയം

സ്ഥലം മാറ്റം വേണോ? കൂടെ കിടക്കണം; മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ ഗുരുതര ആരോപണവുമായി 25 വനിത ഹോംഗാര്‍ഡുകള്‍

സമകാലിക മലയാളം ഡെസ്ക്


സൂറത്ത്; സ്ഥലംമാറ്റം കിട്ടാന്‍ ലൈംഗിക ബന്ധത്തിന് സമ്മതിക്കണമെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചു എന്ന ആരോപണവുമായി വനിത ഹോംഗാര്‍ഡുകള്‍ രംഗത്ത്. ഗുജറാത്തിലെ 25 വനിത ഹോംഗാര്‍ഡുകളാണ് രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ സൂറത്ത് സിറ്റി പൊലീസ് കമ്മീഷ്ണര്‍ക്ക് പരാതി നല്‍കിയത്. 

മുതിര്‍ന്ന രണ്ട് ഹോംഗാര്‍ഡുകളാണ് തങ്ങളുടെ കീഴിലുള്ള വനിത ഹോംഗാഡുകളെ ശാരീരികവും മാനസികവുമായി പീഡിപ്പിച്ചത്. സംഭവം വിവാദമായതോടെ ആരോപണ വിധേയര്‍ക്കെതിരേ ഗുജറാത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. സ്ഥലം മാറ്റം ലഭിക്കണമെങ്കില്‍ ഇവര്‍ക്ക് പണം നല്‍കണം അല്ലെങ്കില്‍ ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിക്കും. ഉദ്യോഗസ്ഥരുടെ താല്‍പ്പര്യങ്ങള്‍ക്ക് വഴങ്ങാതിരുന്നാല്‍ പ്രതികാര നടപടി സ്വീകരിക്കാറുണ്ടെന്നും പരാതിയില്‍ പറയുന്നു. ദൂരസ്ഥലങ്ങളിലേക്ക് സ്ഥലം മാറ്റം നല്‍കുകയോ ജോലിക്കിടയില്‍ ശാരീരികമായി ഉപദ്രവിക്കുകയോ ചെയ്യും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

അഭ്യൂഹങ്ങള്‍ക്ക് വിരാമം, അര്‍വിന്ദര്‍ സിങ് ലവ്‌ലി ബിജെപിയില്‍ ചേര്‍ന്നു

''അക്കേഷ്യ മരങ്ങളില്‍ കയറിയിരുന്നു കിളികള്‍ പ്രഭാതവന്ദനം പാടുന്നു. ഒരു കൂട്ടം ജിറാഫുകള്‍ പുള്ളിക്കൊടികളുയര്‍ത്തി ജാഥ തുടങ്ങി''

ബസ് ഓടിച്ചത് യദു തന്നെ; ഇപ്പോൾ അദ്ദേഹത്തിന്റെ ഓർമ്മ തിരിച്ചു കിട്ടിക്കാണുമെന്ന് റോഷ്ന

ദിവസേന 40 ടെസ്റ്റുകള്‍, പഴക്കമുള്ള വാഹനങ്ങള്‍ മാറ്റാന്‍ സമയം അനുവദിച്ചു, ഉത്തരവിറക്കി ഗതാഗതവകുപ്പ്