ദേശീയം

'മോദിയെക്കാള്‍ വലിയ അനാക്കോണ്ടയില്ല, ആര്‍ബിഐയെയും സിബിഐയെയും വിഴുങ്ങിയത് കണ്ടില്ലേ'യെന്ന് ആന്ധ്രാ ധനമന്ത്രി

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദി അനാക്കോണ്ടയോട് ഉപമിച്ച് ആന്ധ്രാപ്രദേശ് ധനമന്ത്രി യാന്മല രാമകൃഷ്‌ണേന്ദു. രാജ്യത്തെ എല്ലാസ്ഥാപനങ്ങളെയും അദ്ദേഹം വിഴുങ്ങിക്കഴിഞ്ഞു. സിബിഐയുടെയും ആര്‍ബിഐയുടെയും അവസ്ഥ എല്ലാവരും കണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. 

കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാനുള്ള ടിഡിപി നീക്കത്തെ വിമര്‍ശിക്കുന്നത് അസംബന്ധമാണെന്നും മന്ത്രി പറഞ്ഞു. ടിഡിപി ഏതെങ്കിലും പാര്‍ട്ടിയോടുള്ള എതിര്‍പ്പില്‍ നിന്ന് രൂപം കൊണ്ടതല്ല. ആളുകള്‍ കഴിഞ്ഞകാലത്തെ കുറിച്ച് പറഞ്ഞിട്ടെന്താണ്? അതൊരിക്കലും വര്‍ത്തമാനമോ, ഭാവികാലമോ ആയി മാറുന്നില്ലല്ലോ എന്നും അദ്ദേഹം പറഞ്ഞു. 

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ശശി തരൂരും , ദിവ്യ സ്പന്ദനയും രൂക്ഷ വിമര്‍ശനവുമായി നേരത്തേ രംഗത്തെത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളത്തിൽ ആദ്യം ചുട്ട ചപ്പാത്തിയുടെ കഥ; 100ാം വർഷത്തിൽ മലയാളികളുടെ സ്വന്തം വിഭവം

സഹല്‍ രക്ഷകന്‍; മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്‍റ് ഐഎസ്എല്‍ ഫൈനലില്‍

സ്വര്‍ണവില കുറഞ്ഞു, പത്തുദിവസത്തിനിടെ ഇടിഞ്ഞത് 1250 രൂപ; 53,000ന് മുകളില്‍ തന്നെ

'സംവരണം നിര്‍ത്തലാക്കും'; അമിത് ഷായുടെ പേരില്‍ വ്യാജ വീഡിയോ; കേസെടുത്ത് ഡല്‍ഹി പൊലീസ്