ദേശീയം

രണ്ടിലേറെ കുട്ടികള്‍ക്ക് ജന്‍മം നല്‍കുന്നവരുടെ വോട്ടവകാശം എടുത്തുകളയണം; തനിക്ക് കുട്ടികളുണ്ടായിരുന്നെങ്കില്‍ പതഞ്ജലിയുടെ അവകാശമുന്നയിച്ചേനെ: ബാബാ രാംദേവ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വിവാഹം കഴിച്ച് രണ്ടിലേറെ കുട്ടികള്‍ക്ക് ജന്മം നല്‍കുന്നവരുടെ വോട്ടവകാശം എടുത്തു കളയണമെന്ന വിചിത്ര വാദവുമായി ബാബാ രാംദേവ്. തന്നെ പോലെ അവിവാഹിതരായവര്‍ക്ക് പ്രത്യേക അംഗീകാരം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. പതഞ്ജലി യോഗപീഠത്തില്‍ നടന്ന ഒരു ചടങ്ങിലാണ് രാംദേവിന്റെ വിവാദ പ്രസ്താവന.

തനിക്ക് ഇപ്പോള്‍ കുട്ടികളുണ്ടായിരുന്നെങ്കില്‍ പതഞ്ജലിക്ക് വേണ്ടി അവര്‍ അവകാശമുന്നയിക്കുമായിരുന്നു. തന്നെ രക്ഷിച്ചതിന് ദൈവത്തോട് നന്ദി പറയുന്നു. മുന്‍ യുപി മുഖ്യമനന്ത്രി എന്‍.ഡി. തിവാരിയുടെ  കാര്യത്തില്‍ സംഭവിച്ച പോലെ താന്‍ തെറ്റുകള്‍ ഒന്നും ചെയ്തിട്ടില്ല. 

കുടുംബ ഭാരം ചുമക്കാന്‍ തനിക്ക് താത്പര്യമില്ലെന്നും പതഞ്ജലി പോലുള്ള ഉത്പന്നങ്ങള്‍ നിര്‍മ്മിച്ച് 2050ഓടെ ഇന്ത്യയെ ലോകത്തിലെ ഏറ്റവും വലിയ സമ്പാദ്യ വസ്ഥയാക്കി മാറ്റാനാണ് താന്‍ ശ്രമിക്കുന്നതെന്നും രാംദേവ് പറഞ്ഞു. കുടുംബ ജീവിതം നയിക്കാത്തതിനാല്‍ തനിക്ക് മറ്റെല്ലാ കാര്യങ്ങളിലും കൂടുതല്‍ ശ്രദ്ധിക്കാന്‍ കഴിയുന്നതായും അദ്ദേഹം അവകാശപ്പെട്ടു.

കുടുംബ ജീവിതം നയിക്കുകയെന്നത് പ്രയാസമേറിയ കാര്യമാണ്. വിവാഹം കഴിച്ചവരും കഴിക്കാത്തവരുമുണ്ട്. വിവാഹ ശേഷം കുട്ടികളുണ്ടാകുമ്പോള്‍ പിന്നീട് കുടുംബത്തിന് വേണ്ടി മാത്രമായി ജീവിതം മാറ്റിവെക്കപ്പെടുന്നുവെന്നും രാംദേവ് കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി