ദേശീയം

ജോലി വാഗ്ദാനം നല്‍കി 20000 രൂപ വാങ്ങി, അപേക്ഷ പൂരിപ്പിക്കുന്നതിനിടെ ശീതളപാനീയം കുടിക്കാന്‍ നല്‍കി; ബോധം ഉണര്‍ന്നപ്പോള്‍ പൂര്‍ണ നഗ്ന

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: എന്‍ജിനീയറിംഗ് ബിരുദധാരിയുടെ നഗ്ന ചിത്രം പകര്‍ത്തി ഭീഷണിപ്പെടുത്തിയിരുന്ന ഐടി സ്ഥാപന ഉടമ പൊലീസ് പിടിയില്‍. സ്‌കൈലൈന്‍ ടെക്‌നോളജീസ് ലിമിറ്റഡ് എന്ന കമ്പനിയുടെ മാനേജിംഗ് ഡയറക്ടറും സേലൈയാര്‍ സ്വദേശിയുമായ 35കാരന്‍ അഴകു സുന്ദരം എന്ന സെന്തില്‍ രാജയാണ് അറസ്‌റിലായത്. ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പരിശീലനം നല്‍കി എന്‍ജിനീയറിംഗ് യുവതികളുടെ പണം തട്ടിയ കേസിലാണ് അറസ്റ്റ്. മാനഹാനി ഭയന്ന് പലരും സംഭവം പുറത്ത് പറയാതിരുന്നത് തട്ടിപ്പ് വ്യാപിക്കാന്‍ ഇടയാക്കി.  

ജോലി തേടിവരികയും ഇരയാക്കപ്പെടുകയും ചെയ്ത ഒരു ഉദ്യോഗാര്‍ത്ഥിയുടെ പരാതിയിലാണ് അറസ്റ്റ്. പരാതി നല്‍കിയ വിദ്യാര്‍ത്ഥിനിയെ അഴകു സുന്ദരം ഓഫീസില്‍ വിളിച്ചു വരുത്തി. 20,000 രൂപ വാങ്ങിയ ശേഷം പെണ്‍കുട്ടിയോട് അപേക്ഷ ഓഫീസില്‍ വച്ച് പൂരിപ്പിച്ചു നല്‍കാന്‍ ആവശ്യപ്പെട്ടു. അഴകു സുന്ദരം നല്‍കിയ ശീതളപാനീയം വാങ്ങി കുടിച്ച പെണ്‍കുട്ടിയുടെ ബോധം മറഞ്ഞു. പിന്നീട് പെണ്‍കുട്ടി എഴുന്നേല്‍ക്കുമ്പോള്‍ മറ്റൊരു മുറിയില്‍ ആയിരുന്നു. തനിച്ച് പൂര്‍ണ്ണമായും നഗ്‌നയാക്കപ്പെട്ട നിലയില്‍ ആയിരുന്നു പെണ്‍കുട്ടി കിടന്നിരുന്നത്.  പണം കൈപ്പറ്റിയിട്ട് ജോലിയൊന്നും ശരിയാക്കി നല്‍കാതിരുന്നതോടെ യുവതി പണം തിരികെ ആവശ്യപ്പെട്ട്ിരുന്നു.  അപ്പോള്‍ പെണ്‍കുട്ടിയുടെ നഗ്‌നഫോട്ടോ കാട്ടി ഇന്റര്‍നെറ്റ് വഴി പ്രചരിപ്പിക്കുമെന്ന് സുന്ദരം ഭീഷണി ഉയര്‍ത്തി. ഇതോടെ പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

അഴകു സുന്ദരം ഈ വര്‍ഷം ആദ്യം ട്രിച്ചിയിലെ സ്വകാര്യ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനവും ജോലിയും വാഗ്ദാനം ചെയ്തിരുന്നു.നഗരത്തിലെ ഓഫീസിലേക്ക് വിളിക്കുകയും അവരില്‍ നിന്നും 10,000 മുതല്‍ 20,000 രൂപ വരെ വാങ്ങുകയും ചെയ്തിരുന്നു. മറ്റുള്ളവരുടെ ലൈംഗിക പ്രവര്‍ത്തി കണ്ടാസ്വദിക്കുന്നതില്‍ തല്‍പ്പരനാണ് സുന്ദരമെന്നാണ് അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തിയത്.നിരവധി പേരേ ഇയാള്‍ ഇത്തരത്തില്‍ ഭീഷണിപ്പെടുത്തിയതായി അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

ടി20 ലോകകപ്പ്: രണ്ടുടീമുകളുടെ സ്‌പോണ്‍സറായി അമൂല്‍

ലൈംഗിക വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

വയറിലെ കൊഴുപ്പ് ഇല്ലാതാക്കാൻ നെയ്യ്; ഹൃദയത്തിനും തലച്ചോറിനും ഒരു പോലെ ​ഗുണം

'പോയി തൂങ്ങിച്ചാവ്' എന്നു പറയുന്നത് ആത്മഹത്യാ പ്രേരണയല്ല, കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി