ദേശീയം

ഗോവയില്‍ പരീക്കറെ മാറ്റണം ; മുഖ്യമന്ത്രിയായി പുതിയ നേതാവ് വേണമെന്ന് കേന്ദ്രമന്ത്രി

സമകാലിക മലയാളം ഡെസ്ക്

പനാജി : ഗോവയില്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കറെ മാറ്റണമെന്ന ആവശ്യവുമായി കേന്ദ്രമന്ത്രി രംഗത്ത്. കേന്ദ്ര ആയുഷ് വകുപ്പ് മന്ത്രി ശ്രീപദ് നായിക്കാണ് ഈ ആവശ്യം ഉന്നയിച്ചത്. പാന്‍ക്രിയാസ് കാന്‍സര്‍ ബാധിതനായ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ ചികില്‍സയിലാണ്.

നേരത്തെ അമേരിക്കയില്‍ ചികില്‍സയിലായിരുന്ന പരീക്കര്‍ ഒക്ടോബര്‍ 14 ന് ഗോവയില്‍ തിരിച്ചെത്തിയെങ്കിലും മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയിരുന്നില്ല. അതിനിടെ ആരോഗ്യനില വഷളായ പരീക്കറെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ചികില്‍സയിലായതിനാല്‍ ദൈനംദിന ഭരണത്തില്‍ പരീക്കറിന് പൂര്‍ണ ശ്രദ്ധ പുലര്‍ത്താനാകുന്നില്ലെന്ന് പ്രതിപക്ഷം അടക്കം ആരോപിച്ചിരുന്നു. 

ഇതിനിടെയാണ് നേതൃമാറ്റ ആവശ്യം സൂചിപ്പിച്ച് സംസ്ഥാനത്തെ മുതിര്‍ന്ന നേതാവ് തന്നെ രംഗത്തെത്തിയത്. മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ ആരോഗ്യസ്ഥിതി നല്ല നിലയിലല്ല. സംസ്ഥാനത്ത് ഇന്നല്ലെങ്കില്‍ നാളെ പുതിയ നേതാവിനെ കണ്ടെത്തിയേ മതിയാകൂ എന്ന് ശ്രീപദ് നായിക് പറഞ്ഞു. 

നിലവിലെ സാഹചര്യത്തില്‍ നേതൃമാറ്റത്തെ ബിജെപി നേതൃത്വം എതിര്‍ക്കുകയാണ്. പരീക്കറെ മാറ്റിയാല്‍ നേരിയ ഭൂരിപക്ഷം മാത്രമുള്ള ബിജെപിയില്‍ ചേരിപ്പോര് രൂക്ഷമാകുമെന്ന ഭീതിയാണ് നേതത്വത്തിനുള്ളത്. ഗോവയിലെ ബിജെപി സംസ്ഥാന പ്രസിഡന്റ് വിനയ് ടെണ്ടുല്‍ക്കറെ മാറ്റണമെന്ന് മുന്‍ മുഖ്യമന്ത്രി ലക്ഷ്മീകാന്ത് പര്‍സേക്കറും കഴിഞ്ഞദിവസം പരസ്യമായി ആവശ്യപ്പെട്ടിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഉഷ്ണതരംഗ മുന്നറിയിപ്പ്, നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത, ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

20 വയസ് മാത്രം പ്രായം; ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റ് താരം ജോഷ് ബേക്കര്‍ അന്തരിച്ചു

കർണാടക സംഗീതജ്ഞൻ മങ്ങാട് കെ നടേശൻ അന്തരിച്ചു

ഇന്ന് ഡ്രൈവിങ് ടെസ്റ്റ് നടക്കുമോ?; പ്രതിസന്ധി പരിഹരിക്കാന്‍ ചര്‍ച്ച

കൈപിടിച്ച് നല്‍കി ജയറാം, കണ്ണുനിറഞ്ഞ് പാര്‍വതിയും കാളിദാസും; മാളവിക വിവാഹിതയായി