ദേശീയം

'മുസ്ലിം മന്ത്രിമാരുടെ പേര് മാറ്റിയിട്ട് മതി നഗരങ്ങളുടെ പേര് മാറ്റല്‍';   വിമര്‍ശനവുമായി യോഗി ആദിത്യനാഥിന്റെ ക്യാബിനറ്റ് മന്ത്രി

സമകാലിക മലയാളം ഡെസ്ക്

 ലക്‌നൗ: നഗരങ്ങളുടെയും പട്ടണങ്ങളുടെയും പേര് മാറ്റുന്ന ബിജെപി നടപടിക്കെതിരെ എസ്ബിഎസ്പി പാര്‍ട്ടി നേതാവും ഉത്തര്‍പ്രദേശ് മന്ത്രിയുമായ ഓംപ്രകാശ് രാജ്ബര്‍. കേന്ദ്രമന്ത്രിസ്ഥാനത്തുള്ള മൂന്ന് മുസ്ലിം മന്ത്രിമാരുടെയും പേരുകളാണ് ആദ്യം മാറ്റേണ്ടതെന്നും  അതിന് ശേഷം സ്ഥലപ്പേരുകള്‍ മാറ്റാമെന്നുമാണ് യോഗി മന്ത്രിസഭയിലുള്ള രാജ്ബറിന്റെ പക്ഷം. 

മുഗളന്‍മാരിട്ട പേരുകളായത് കൊണ്ട് ഫൈസാബാദിനെ മുഗള്‍സരായ് ആക്കിയ സ്ഥിതിക്ക് ദേശീയ വക്താവ് ഷാനവാസ് ഹുസൈന്‍, കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി, ഉത്തര്‍പ്രദേശിലെ മൊഹ്‌സിന്‍ റാസ എന്നിവര്‍ക്കുള്ള ഹിന്ദു പേരുകള്‍ കണ്ട് പിടിച്ച് മാറ്റുന്നതാണ് നല്ലതെന്നും അതാണ് ആദ്യം ചെയ്യേണ്ടതെന്നും രാജ്ബര്‍ കൂട്ടിച്ചേര്‍ത്തു. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഫൈസാബാദിനെ അയോധ്യയെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പേര് മാറ്റിയത്. 

പിന്നാക്ക വിഭാഗങ്ങളുടെ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാനുള്ള രാഷ്ട്രീയ നാടകത്തിന്റെ ഭാഗമാണ് ഈ പേരിടല്‍ ചടങ്ങുകള്‍ എന്നും അടിച്ചമര്‍ത്തലാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം തുറന്നടിച്ചു. മുസ്ലിങ്ങള്‍ ചെയ്തതു പോലെ രാജ്യത്തിനായി ആരാണ് സംഭാവന ചെയ്തതെന്നും അദ്ദേഹം ചോദിച്ചു. ചെങ്കോട്ടയും താജ്മഹലും ഉണ്ടാക്കിയത് ആരാണെന്നെങ്കിലും മറക്കരുതെന്നും മന്ത്രി തുറന്നടിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൂറത്ത് മോഡല്‍ ഇന്‍ഡോറിലും?; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പത്രിക പിന്‍വലിച്ചു, ബിജെപിയില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

റിച്ച ഛദ്ദയുടെ നിറവയറില്‍ ചുംബിച്ച് രേഖ; വിഡിയോ വൈറല്‍

45,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫര്‍, ഫോണുകള്‍ക്ക് 'വാരിക്കോരി' ഡിസ്‌ക്കൗണ്ട്; ആമസോണ്‍ ഗ്രേറ്റ് സമ്മര്‍ സെയില്‍ മെയ് രണ്ടു മുതല്‍

ഫുള്‍-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ത്രീ-സ്പോക്ക് സ്റ്റിയറിംഗ് വീലുകള്‍; വരുന്നു എക്‌സ് യുവി 300ന്റെ 'വല്ല്യേട്ടന്‍', വിശദാംശങ്ങള്‍- വീഡിയോ