ദേശീയം

എന്തുകൊണ്ട്  നായകനായി ഒരു ഹിന്ദുവിനെ കിട്ടിയില്ല?; ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നു: 'കേദാര്‍നാഥ്' നിരോധിക്കണം എന്നാവശ്യപ്പെട്ട് ബിജെപി നേതാവ്‌

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡ് പ്രളയത്തിന്റെ പശ്ചാതലത്തില്‍ കഥ പറയുന്ന ബോളിവുഡ് ചിത്രം കേദാര്‍നാഥിന്റെ റിലീസ് തടയണം എന്നാവശ്യപ്പെട്ട് ബിജെപി നേതാവ് അജേന്ദ്ര അജയ് രംഗത്ത്. ചിത്രം ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഹിന്ദു വികാരം വ്രണപ്പെടുത്തുന്നുവെന്നും ആരോപിച്ചാണ് ബിജെപി മീഡിയ സെല്‍ നേതാവ് രംഗത്ത് വന്നിരിക്കുന്നത്. പ്രശസ്ത ആരാധനാലയമായ കേദാര്‍നാഥ് പ്രധാന പശ്ചാതലമാക്കി ഒരുക്കിയിരിക്കുന്ന ചിത്രം പ്രണയകഥയാണ് പറയുന്നത്. 

ചിത്രത്തിന്റെ സംവിധായകന്‍ അഭിഷേക് കപൂര്‍ ഹിന്ദു വികാരത്തെ കളിയാക്കുന്നുവെന്ന് കാട്ടി സെണ്ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സെര്‍ട്ടിഫിക്കേഷന് കത്തയച്ചിരിക്കുകയാണ് ഇയ്യാള്‍. 

സ്‌നേഹം ഒരു തീര്‍ത്ഥാടനമാണ് എന്ന ടാഗ് ലൈനോടുകൂടി എത്തിയ ചിത്രത്തിന്റെ പോസ്റ്ററുകളും നായകന്‍ ശുഷാന്ത് സിങ് രജ്പൂത്തും നായിക സാറാ അലിഖാനും തമ്മിലുള്ള ചുംബനവുമെല്ലാം കേദാര്‍നാഥിനെയും ലക്ഷക്കണക്കിന് തീര്‍ത്ഥാടകരെയും പരിഹസിക്കുന്നതാണ് എന്നാണ് ബിജെപി നേതാവിന്റെ ആരോപണം. 

മുസ്‌ലിം ചുമട്ട് തൊഴിലാളിയുടെയും ഹിന്ദു തീര്‍ത്ഥാടകയുടെയും കഥ പറയുന്ന ചിത്രം ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നുവെന്നും എന്തുകൊണ്ട് ഒരു ഹിന്ദു നായകനെ അവതരിപ്പിച്ചില്ലെന്നും ബിജെപി നേതാവ് വാദിക്കുന്നു. ചിത്രം റിലീസ് ചെയ്താല്‍ വലിയ പ്രക്ഷോഭം നടത്തുമെന്നും ഇയ്യാള്‍ അവകാശപ്പെടുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു