ദേശീയം

രാജസ്ഥാന്‍ മന്ത്രി, 5 തവണ എംഎല്‍എ; തെരഞ്ഞടുപ്പിന് ആഴ്ചകള്‍ അവശേഷിക്കെ ബിജെപി വിട്ടു

സമകാലിക മലയാളം ഡെസ്ക്

ജയ്പുര്‍: മത്സരിക്കാന്‍ പാര്‍ട്ടി ടിക്കറ്റ് ലഭിക്കാത്ത രാജസ്ഥാന്‍ ബിജെപി മന്ത്രി പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു.തെരഞ്ഞടുപ്പിന് ആഴ്ചകള്‍ മാത്രം അവശേഷിക്കെ പൊതുമരാമത്ത് മന്ത്രി സുരേന്ദ്ര ഗോയല്‍ രാജിവെച്ചത് ബിജെപിക്ക് തിരിച്ചടിയായി. വെറും രണ്ട് വരിമാത്രമുള്ള രാജിക്കത്ത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ മദന്‍ലാല്‍ സൈനിക്ക് കൈമാറി.

ഗോയല്‍ 5 തവണ വിജയിച്ച മണ്ഡലത്തില്‍ തനിക്ക് പകരം അവിനാഷ് ഗെലോട്ടിനെ സ്ഥാനാര്‍ത്ഥിയാക്കിയതാണ് രാജിക്ക് കാരണം. ആദ്യഘട്ടത്തില്‍ 131 സ്ഥാനാര്‍ത്ഥികളുടെ ആദ്യപട്ടിക ബിജെപി പുറത്തിറക്കിയെങ്കിലും ഗോയല്‍ പട്ടികയിലും ഇടംപിടിച്ചിരുന്നില്ല. ജൈതാരന്‍ മണ്ഡലത്തില്‍ നിന്ന് സ്വതന്ത്രനായി മത്സരിക്കാനാണ് തീരുമാനം. 

ഇതിനിടെ നാഗൂറിലെ ബിജെപി എംഎല്‍എ ഹബീബു റഹ്മാന്‍ അഷ്‌റഫിയും പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേരുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.ഡിസംബര്‍ ഏഴിനാണ് രാജസ്ഥാനില്‍ നിയമസഭാ തിരഞ്ഞെടുപ്പ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അമേഠിയിലേക്കില്ല; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ മത്സരിച്ചേക്കും, റിപ്പോര്‍ട്ട്

നാളെ മുതല്‍ സേവിങ്‌സ് അക്കൗണ്ട് ചാര്‍ജില്‍ അടക്കം നാലുമാറ്റങ്ങള്‍; അറിയേണ്ട കാര്യങ്ങള്‍

'പുള്‍ ഷോട്ട് ഇങ്ങനെ'- എതിര്‍ ടീമിലെ യുവ താരത്തെ ബാറ്റിങ് പഠിപ്പിച്ച് പോണ്ടിങ് (വീഡിയോ)

ഓട്ടോ ഡ്രൈവര്‍ ശ്രീകാന്തിന്റെ കൊലപാതകം: പ്രതി പിടിയില്‍

ഹയര്‍സെക്കന്‍ഡറി അധ്യാപക സ്ഥലംമാറ്റം റദ്ദാക്കിയത് മാറിയവരെ ബാധിക്കില്ല: ഹൈക്കോടതി