ദേശീയം

ചുറ്റിക ഉപയോ​ഗിച്ച് തലയ്ക്കടിച്ചശേഷം പാചകവാതക സിലിണ്ടർ തുറന്നിട്ട് കത്തിച്ചു; മൂന്ന് പെൺമക്കളെ ചുട്ടരിച്ച ക്രൂരത  

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: തന്റെ മൂന്ന് പെൺമക്കളെ ചുറ്റിക ഉപയോ​ഗിച്ച് മർദ്ദിക്കുകയും പിന്നാലെ തീകൊളുത്തി കൊലപ്പെടുത്തുകയും ചെയ്ത പിതാവ് അറസ്റ്റിൽ. പെൺകുട്ടികളെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചശേഷം പാചകവാതക സിലിണ്ടർ തുറന്നിട്ട് കത്തിച്ചാണ് ഇയാൾ കൊലപാതകം നടത്തിയത്. പ്രതി മദ്യലഹരിയിലാണ് കൃത്യം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. 

ഉത്തര്‍പ്രദേശിലെ ലളിത്പൂരിലാണ് സംഭവം. നാലിനും പത്തിനും ഇടയിൽ പ്രായമുള്ള പെൺകുട്ടികളാണ് കൊല്ലപ്പെട്ടത്. രണ്ട് കുട്ടികൾ വീട്ടിൽ വച്ചുതന്നെയും ഒരാൾ ആശുപത്രിയിലെത്തിയശേഷവുമാണ് മരിച്ച‌ത്. പ്രതി പതിവായി ഭാര്യയും മക്കളുമായി കലഹിക്കാറുണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു. ദീപാവലി ദിവസം ഭാര്യ മറ്റ് രണ്ട് മക്കളുമായി സ്വന്തം വീട്ടിലേക്ക് പോയതിൽ പ്രകോപിതനായാണ് ഇയാൾ മക്കളെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് നി​ഗമനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇടുക്കി ഡാമില്‍ 35 ശതമാനം വെള്ളം മാത്രം; അണക്കെട്ടുകൾ വരള്‍ച്ചയുടെ വക്കില്‍

കോഹ്‌ലിയെ തള്ളി ഋതുരാജ് ഒന്നാമത്

ഓസ്‌കര്‍ നേടിയ ഏക ഇന്ത്യന്‍ സംവിധായകന്‍: സത്യജിത്ത് റായ് എന്ന ഇതിഹാസം

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും; സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം കൂട്ടും

മൊബൈല്‍ മോഷ്ടാവിനെ പിടികൂടുന്നതിനിടെ വിഷം കുത്തിവച്ചു; പൊലീസുകാരന്‍ മരിച്ചു