ദേശീയം

ബീജാപൂരില്‍ മാവോയിസ്റ്റ് ആക്രമണം; ആറ് സൈനികര്‍ക്ക് പരിക്ക്‌ 

സമകാലിക മലയാളം ഡെസ്ക്

റായ്പൂര്‍: ഛത്തീസ്ഗഡിലെ ബീജാപൂരില്‍ മാവോയിസ്റ്റുകള്‍ നടത്തിയ കുഴിബോംബ് സ്‌ഫോടനത്തില്‍ ആറ് സൈനികര്‍ക്ക് പരിക്കേറ്റു.   രാവിലെ പട്രോളിങിനിറങ്ങിയ ബിഎസ്എഫ് ജവാന്‍മാര്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. പരിക്കേറ്റ ആറുപേരെയും ബീജാപൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്.

 ഒന്നാംഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായ മണ്ഡലമാണ് ബീജാപ്പൂര്‍. സൈനിക വാഹനത്തിന് നേരെ ബോംബേറ് നടത്തുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. 


തിങ്കളാഴ്ച  മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് കമാന്‍ഡോകള്‍ക്ക് പരിക്കേറ്റിരുന്നു. ഈ മാസം 20 നാണ് ഛത്തീസ് ഗഡിലെ രണ്ടാംഘട്ട തിരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബര്‍ 11 നാണ് വോട്ടെണ്ണല്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ

ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍: ബെര്‍ണാഡ് ഹില്‍ അന്തരിച്ചു