ദേശീയം

പ്രസവാവധി: തൊഴിലുടമകള്‍ക്ക് ഭാരം കുറയുന്നു, 14 ആഴ്ചകളിലെ പകുതി ശമ്പളം സര്‍ക്കാര്‍ വക 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രസവാവധി 26ആഴ്ചയാക്കി ഉയര്‍ത്തുമ്പോള്‍ 14ആഴ്ചകളിലെ ശമ്പളത്തിന്റെ പകുതി സര്‍ക്കാര്‍ നല്‍കുമെന്ന് പ്രഖ്യാപനം. പ്രസവാവധിയുടെ കാലാവധി ഉയര്‍ത്തുമ്പോള്‍ പല സ്ഥാപനങ്ങളും സ്ത്രീകള്‍ക്ക് തൊഴില്‍ നല്‍കുന്നതില്‍ വിസ്സമ്മതിക്കുമെന്നുള്ള നിരവധി റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. 

സര്‍ക്കാര്‍, സ്വകാര്യ മേഖലയില്‍ തൊഴിലനുഷ്ടിക്കുന്ന ജീവനക്കാരികള്‍ക്കാണ് ഈ ആനുകൂല്യം. മുമ്പ് 12 ആഴ്ചകള്‍ മാത്രമുണ്ടായിരുന്ന പ്രസവാവധി 2017മാര്‍ച്ചില്‍ പുറത്തിറക്കിയ അമെന്‍ഡ്‌മെന്റ് പ്രകാരമാണ് പ്രസവാവധി 26ആവ്ചകളായി നീട്ടിയത്. എന്നാല്‍ നീട്ടിയ 14മാസത്തെ ശമ്പളത്തിന്റെ മുഴുവന്‍ ഉത്തരവാദിത്വവും തൊഴിലുടമയുടെ ചുമതലയായി ഒതുക്കാതെ 14ആഴ്ചകളിലെ 50ശതമാനം ശമ്പളം സര്‍ക്കാര്‍ നല്‍കുമെന്ന് കേന്ദ്ര വനിതശിശുക്ഷേമ മന്ത്രാലയം അറിയിച്ചു. 

2017 മാര്‍ച്ചുവരെ ക്ഷേമ ഫണ്ടില്‍ 32,632 കോടി രൂപയാണുള്ളത്. ഇതില്‍ 7,500 കോടി മാത്രമേ ചിലവാക്കിയിട്ടൊള്ളു. ബാക്കിതുക പ്രസവാനുകൂല്യമായി ചിലവഴിക്കാനാണ് മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്. 15,000രൂപയും അതിന് മുകളിലും ശമ്പളമുള്ള സ്ത്രീകള്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി