ദേശീയം

താജ്മഹലിനുള്ളില്‍ ഗംഗാജലമൊഴിച്ച് പൂജ നടത്തിയെന്ന് വെളിപ്പെടുത്തല്‍; വീഡിയോയുമായി അന്താരാഷ്ട്രീയ ഹിന്ദു പരിഷത്

സമകാലിക മലയാളം ഡെസ്ക്

 ആഗ്ര: താജ്മഹലിനുള്ളില്‍ ഗംഗാ ജലം ഒഴിച്ച് പൂജ നടത്തുന്ന വീഡിയോയുമായി അന്താരാഷ്ട്രീയ ഹിന്ദു പരിഷത്ത്. മൂന്ന് സ്ത്രീകളാണ് കുപ്പിയില്‍ ഗംഗാജലവുമായെത്തി താജ്മഹലിനുള്ളിലെ മോസ്‌കില്‍ പൂജ നടത്തിയതെന്നാണ് ടൈംസ് ഓഫ് ഇന്ത്യ പുറത്ത് വിട്ട വീഡിയോ ദൃശ്യങ്ങളില്‍ ഉള്ളത്. 

താജ് മഹല്‍ ശിവക്ഷേത്രമായിരുന്ന 'തേജോമഹാലയ' ആയിരുന്നുവെന്നും മുസ്ലിം സ്ത്രീകള്‍ക്ക് മോസ്‌കിനുള്ളില്‍ നിസ്‌കരിക്കാമെങ്കില്‍ തങ്ങള്‍ക്ക് പൂജയും നടത്താമെന്നാണ് ഈ സ്ത്രീകള്‍ പറയുന്നത്. എന്നാല്‍ ഇവര്‍ മോസ്‌കിനുള്ളില്‍

പൂജ നടത്തിയതായി അറിവില്ലെന്നും പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മാത്രമേ ഇക്കാര്യത്തില്‍ കൃത്യമായ വിവരം നല്‍കാന്‍ സാധിക്കുകയുള്ളൂവെന്നുമാണ് സ്ഥലത്തിന്റെ സുരക്ഷാ ചുമതലയുള്ള സിഐഎസ്എഫ് കമാന്‍ഡന്റ് ബ്രജ് ഭൂഷന്‍ പറഞ്ഞത്. സൈനികര്‍ക്ക് മോസ്‌കിനുള്ളില്‍ പ്രവേശനമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

പൂജ നടത്തിയതായി വിവരം ലഭിച്ചയുടന്‍ തന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ മോസ്‌കിലേക്ക് അയച്ചിരുന്നുവെങ്കിലും പൂജ നടത്തിയതിന്റെ അവശിഷ്ടങ്ങളൊന്നും കണ്ടെത്താനായില്ലെന്ന് പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥന്‍ വസന്ത് സ്വരാങ്കര്‍ വ്യക്തമാക്കി. സിസി ടിവി ദൃശ്യങ്ങളില്‍ ഇതിന്റെ തെളിവുണ്ടെങ്കില്‍ സംഘടനയ്‌ക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

പ്രദേശത്തെ മതസൗഹാര്‍ദ്ദവും ക്രമസമാധാനവും തകര്‍ക്കുന്നതിനായി തുടര്‍ച്ചയായ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും ഈ സംഭവം അതിന്റെ ഭാഗമാണെന്നും മോസ്‌കിന്റെ ചുമതലയുള്ള സഈദ് ഇബ്രാഹിം സെയ്ദി പറഞ്ഞു. തീപ്പെട്ടിയും മറ്റ് സാധനങ്ങളുമായി സ്ത്രീകള്‍ക്ക് താജ്മഹലിനുള്ളിലേക്ക് എങ്ങനെ കടക്കാന്‍ സാധിച്ചുവെന്ന് സുരക്ഷ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി