ദേശീയം

യുവതി ആശുപത്രി ​ഗേറ്റിന് സമീപം പ്രസവിച്ചു; ഡോക്ടർമാരുടെ അനാസ്ഥയെന്ന് ആരോപിച്ച് കുടുംബം

സമകാലിക മലയാളം ഡെസ്ക്

ലക്നൗ: ഉത്തർപ്രദേശ് ഗാസിയാബാദിൽ യുവതി ​ഗേറ്റിന് സമീപം പ്രസവിച്ചു. ​ഗാസിയാബാദ് ​എംഎംജി ആശുപത്രിയിൽ വെള്ളിയാഴ്ച രാവിലെ 10.45നാണ് സംഭവം. രക്തം പരിശോധിക്കുന്നതിനായി ആശുപത്രി ലാബിലേക്ക് പോകുന്നതിനിടെ ഷാലു എന്ന യുവതിയാണ് പ്രസവിച്ചത്. 
 
ഡോക്ടർമാരുടെ അനാസ്ഥമൂലമാണെന്ന് സംഭവം നടന്നതെന്ന് യുവതിയുടെ കുടുംബം ആരോപിച്ചു. ജില്ലാ ആശുപത്രിയിലെത്തിയ ഷാലുവിനോട് രക്തം പരിശോധിക്കാൻ ഡോക്ടർമാർ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ വേണ്ട പരിശോധനകളൊന്നും ഡോക്ടർമാർ നടത്തിയില്ലെന്നും പ്രസവം സിസേറിയൻ ആയിരിക്കുമെന്ന് ഡോക്ടർമാർ പറഞ്ഞതായും എന്നാൽ സാധാരണ പ്രസവമായിരുന്നുവെന്നും കുടുംബം ആരോപിക്കുന്നു. 
 
വ്യാഴാഴ്ചയാണ് ഷാലുവിലെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. യുവതിക്ക് പ്രസന വേദന വരുന്നതിനായി ഡോക്ടർമാർ കഠിനമായി പരിശ്രമിച്ചിരുന്നു. എന്നാൽ വേദന വരാതിരുന്നതിനാൽ യുവതിയോട് തൈറോഡ് പരിശോധിക്കാനായി എംഎംജി ആശുപത്രിയിൽ പോകാൻ ആവശ്യപ്പെടുകയായിരുന്നുവെന്ന് ആശുപത്രി ചീഫ് മെഡിക്കൽ സൂപ്രണ്ടഡ് ഡോ. ദീപ ത്യാ​ഗി പറഞ്ഞു. യുവതി ബന്ധുക്കളുടെ കൂടെയാണ് പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് പോയത്. 

രക്തം പരിശോധിക്കുന്നതിനായി യുവതി ക്യൂവിൽ നിന്നിരുന്നു. എന്നാൽ പരിശോധന കഴിഞ്ഞ് എംഎംജിയിൽ നിന്ന് തിരികെ ജില്ലാ ആശുപത്രിയിലേക്ക് വരുമ്പോ‌ഴാണ് ​ഗേറ്റിന് സമീപത്തുവച്ച് യുവതി പ്രസവിച്ചത്. തുടർന്ന് യുവതിയെ അടിയന്തര ചികിത്സയ്ക്ക് വിധേയയാക്കുകയും ചെയ്തു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നു. ഷാലുവിന്റെ കുടുംബം ഉന്നയിച്ച ആരോപണങ്ങൾക്കെതിരെ അന്വേഷണം നടത്തുമെന്ന് ഡോ. ദീപ വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

'ഇതെന്താ ക്രിസ്മസ് ട്രീയോ?': മിന്നിത്തിളങ്ങുന്ന ലുക്കില്‍ ഐശ്വര്യ റെഡ് കാര്‍പ്പറ്റില്‍; വൈറല്‍

ധോനിയുടെ മാത്രമല്ല, ചിലപ്പോള്‍ എന്റേതും; വിരമിക്കല്‍ സൂചന നല്‍കി കോഹ്‌ലി

ഏതെങ്കിലും ഒന്ന് പോരാ! എണ്ണകളുടെ ​ഗുണവും സ്വഭാവും അറിഞ്ഞ് ഭക്ഷണം തയ്യാറാക്കാം

80ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?, കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു