ദേശീയം

മുന്‍ കേന്ദ്രമന്ത്രി സി കെ ജാഫര്‍ ഷെരീഫ് അന്തരിച്ചു

സമകാലിക മലയാളം ഡെസ്ക്

ബംഗലൂരു : മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സി കെ ജാഫര്‍ ഷെരീഫ് അന്തരിച്ചു. 85 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. 

ഏഴ് തവണ ലോക്‌സഭാംഗമായിരുന്നിട്ടുണ്ട് ജാഫര്‍ ഷെരീഫ്. കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ് നിജലിംഗപ്പയുടെ അനുഗ്രഹാശ്ശിസുകളോടെയാണ് ജാഫര്‍ ഷെരീഫ് രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. കോണ്‍ഗ്രസ് പിളര്‍ന്നപ്പോള്‍ ഇന്ദിരാഗാന്ധിക്കൊപ്പം നിലയുറപ്പിച്ചു. 

പി വി നരസിംഹറാവു സര്‍ക്കാരില്‍ കേന്ദ്രറെയില്‍വേ മന്ത്രിയായിരുന്നു ജാഫര്‍ഷെരീഫ്. ഒരു മകനും രണ്ട് പെണ്‍മക്കളുമുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഒരാളെ കാണുമ്പോള്‍ മാറി പോകുന്നതാണോ എന്റെ രാഷ്ട്രീയം'; ശോഭ സുരേന്ദ്രനെ നേരിട്ട് പരിചയമില്ലെന്ന് ഇ പി ജയരാജന്‍

ജാക്‌സും കോഹ്‌ലിയും തകര്‍ത്തടിച്ചു, നിര്‍ണായക മത്സരത്തില്‍ ടൈറ്റന്‍സിനെ വീഴ്ത്തി ബംഗളൂരു

മേല്‍ക്കൂരയില്‍ തങ്ങി പിഞ്ചുകുഞ്ഞ്, അതിസാഹസികമായി രക്ഷപ്പെടുത്തല്‍; ശ്വാസം അടക്കിപ്പിടിച്ച് കാഴ്ചക്കാര്‍-വീഡിയോ

ബംഗ്ലാദേശിനെതിരായ ടി20; ഇന്ത്യന്‍ വനിതകള്‍ക്ക് തകര്‍പ്പന്‍ ജയം

മെയ് മാസം 14 ദിവസം ബാങ്ക് അവധി, കേരളത്തില്‍ ഏഴു ദിവസം; പട്ടിക ഇങ്ങനെ