ദേശീയം

കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ മേധാവി  ദിവ്യ സ്പന്ദന രാജിവച്ചു 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയാ മേധാവി ദിവ്യ സ്പന്ദന രാജിവെച്ചു. പാര്‍ട്ടിയുടെ മറ്റ് സ്ഥാനങ്ങളിലേക്ക് പോകുന്നതിന്റെ ഭാഗമായാണ് രാജിയെന്നാണ് സൂചന. രാഹുല്‍ ഗാന്ധിയുടെ ഫെയ്‌സ്ബുക്ക് ട്വിറ്റര്‍ പേജുകള്‍ എന്നിവ കൈകാര്യം ചെയ്തത് ദിവ്യയായിരുന്നു.

നരേന്ദ്രമോദിയെ കള്ളനെന്ന് വിളിച്ചതിന്റെ പേരില്‍ രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്ത നടപടിക്കെതിരെ ദിവ്യ രംഗത്തെത്തിയിരുന്നു.  എനിക്ക് പിന്തുണ തന്ന എല്ലാവര്‍ക്കും നന്ദി. എന്റെ ട്വീറ്റ് ഇഷ്ടപ്പെടാത്തവരോടും നന്ദി. എന്താണ് ഇപ്പോള്‍ ഞാന്‍ പറയേണ്ടത്. അടുത്ത തവണ കുറച്ചുകൂടി നന്നായി ട്വീറ്റ് ഇടാം. രാജ്യദ്രോഹക്കുറ്റം ചുമത്തുന്ന നടപടിയില്‍ നിന്നും രാജ്യം മാറിനില്‍ക്കണം. പലരും ആ നിയമം ദുരുപയോഗം ചെയ്യുകയാണ്. എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തവരോട്, ഒരു കാര്യം മോദി കള്ളന്‍ തന്നെയാണ്' എന്നായിരുന്നു ദിവ്യ സ്പന്ദനയുടെ മറുപടി.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ 'മെരാ പിഎം ചോര്‍ ഹെ' എന്ന പരാമര്‍ശത്തിന് പിന്നാലെയായിരുന്നു കഴിഞ്ഞ തിങ്കളാഴ്ച ദിവ്യ സ്പന്ദന നരേന്ദ്ര മോദിയുടെ ചിത്രം പോസ്റ്റ് ചെയ്തത്.

നരേന്ദ്രമോദി സ്വന്തം മെഴുകു പ്രതിമയുടെ നെറ്റിയില്‍ കള്ളനെന്ന് എഴുതുന്ന ചിത്രമായിരുന്നു ട്വീറ്റ്. തുടര്‍ന്ന് അഭിഭാഷകനായ സയ്യിത് റിസ്വാന്‍ അഹമ്മദാണ് ലഖനൌ പൊലീസില് പരാതി നല്‍കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇഡി എതിര്‍ത്തു, കെജരിവാളിന്റെ ഇടക്കാല ജാമ്യത്തില്‍ ഉത്തരവില്ല; ഹര്‍ജി മാറ്റി

75 ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?, സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു

വെസ്റ്റ് നൈല്‍ പനി: ജാഗ്രതാനിര്‍ദേശവുമായി ആരോഗ്യവകുപ്പ്, ലക്ഷണങ്ങള്‍ എന്തൊക്കെ?, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

12 ജിബി റാം, 32എംപി സെല്‍ഫി ക്യാമറ, പൊടിയെ പ്രതിരോധിക്കും; വരുന്നു മോട്ടോറോളയുടെ 'കരുത്തന്‍', ടീസര്‍ പുറത്ത്

ലോകകപ്പിനുള്ള ഇന്ത്യൻ ജേഴ്സി എത്തി, ഹെലികോപ്റ്ററിൽ തൂങ്ങി! (വീഡിയോ)