ദേശീയം

പൊലീസ് അന്വേഷണം തൃപ്തികരമല്ല ; ആള്‍ദൈവം ദാത്തി മഹാരാജിനെതിരായ ബലാല്‍സംഗ കേസ് സിബിഐക്ക് 

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി : സ്വയം പ്രഖ്യാപിത ആള്‍ദൈവം ദാത്തി മഹാരാജിനെതിരായ ബലാല്‍സംഗ കേസിന്റെ അന്വേഷണം സിബിഐക്ക് വിട്ടു. ഡല്‍ഹി ഹൈക്കോടതിയുടേതാണ് ഉത്തരവ്. 25 കാരിയായ ഭക്തയെ ബലാല്‍സംഗം ചെയ്തു എന്ന കേസിലാണ് കോടതി ഉത്തരവ്. 

ഗുരു ദാത്തി മഹാരാജും രണ്ട് ശിഷ്യന്മാരും ചേര്‍ന്ന് തന്നെ ബലാല്‍സംഗം ചെയ്തതായി കാണിച്ച് ജൂണ്‍ 11നാണ് യുവതി ദക്ഷിണ ഡല്‍ഹിയിലെ ഫത്തേപൂര്‍ ബേരി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. പരാതിയില്‍ ആള്‍ദൈവത്തിനെതിരെ ബലാല്‍സംഗം, പ്രകൃതി വിരുദ്ധ പീഡനം തുടങ്ങിയ വകുപ്പുകള്‍ക്ക് കേസെടുത്തിരുന്നു. 

എന്നാല്‍ ഡല്‍ഹി ക്രൈംബ്രാഞ്ചിന്റെ അന്വേഷണം തൃപ്തികരമല്ലെന്നും, അന്വേഷണം സത്യസന്ധമല്ലെന്നും കാണിച്ച് എന്‍ സന്നദ്ധ സംഘടന ഡല്‍ഹി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഈ ഹര്‍ജിയിലെ ആരോപണങ്ങള്‍ മുഖവിലയ്‌ക്കെടുത്താണ് ദാത്തി മഹാരാജിനെതിരായ പീഡനക്കേസ് കോടതി സിബിഐക്ക് വിട്ടത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇനി ഒരുദിവസം മാത്രം; അമേഠി, റായ്ബറേലി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാകാതെ കോണ്‍ഗ്രസ്

ക്ഷേത്രത്തില്‍ കൈകൊട്ടിക്കളിക്കിടെ കുഴഞ്ഞു വീണു; 67 കാരി മരിച്ചു

സ്വിമ്മിങ് പൂളില്‍ യുവതികള്‍ക്കൊപ്പം നീന്തുന്ന സ്ഥാനാര്‍ഥിയുടെ ചിത്രം; ഉത്തര്‍പ്രദേശില്‍ വിവാദം

'ഫോം ഇല്ലെങ്കിലും ഗില്ലിനു സീറ്റ് ഉറപ്പ്, സെഞ്ച്വറിയടിച്ച ഋതുരാജ് ഇല്ല! ഇതെന്ത് ടീം'

സഹോദരന്റെ സ്വപ്നം യാഥാർത്ഥ്യമാക്കി മഞ്ജു വാര്യർ: തലൈവരെ കണ്ട് മധു; വിഡിയോ