ദേശീയം

റോഹിന്‍ഗ്യ അഭയാര്‍ത്ഥികള്‍ അനധികൃത കുടിയേറ്റക്കാര്‍ തന്നെ; തിരിച്ചയയ്ക്കുന്നത് തടയണമെന്ന ആവശ്യം സുപ്രിംകോടതി തളളി 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: റോഹിന്‍ഗ്യകളെ നാട്ടിലേക്ക് തിരിച്ച് അയക്കുന്നത് സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രിംകോടതി തളളി. ഏഴ് റോഹിന്‍ഗ്യ അഭയാര്‍ത്ഥികളെ മ്യാന്മാറിലേക്ക് തിരിച്ച് അയക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. 

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയുടെ അധ്യക്ഷതയിലുളള ബെഞ്ചാണ് ഉത്തരവിട്ടത്. അവരെ അനധികൃത കുടിയേറ്റക്കാരായി കണ്ടെത്തിയിട്ടുണ്ട്. അവരുടെ ജന്മനാടായ മ്യാന്മാര്‍ ഇന്ത്യയില്‍ നിന്ന് നാടുകടത്തുന്ന റോഹിന്‍ഗ്യ അഭയാര്‍ത്ഥികളെ പൗരന്മാരായി അംഗീകരിച്ചിട്ടുണ്ടെന്നും രഞ്ജന്‍ ഗോഗോയ് ഉത്തരവില്‍ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ഏഴു റോഹിന്‍ഗ്യ അഭയാര്‍ത്ഥികളെ ഇന്ത്യ അതിര്‍ത്തിയില്‍ എത്തിച്ചിരുന്നു. നാടുകടത്തുന്നതിന്റെ ഭാഗമായാണ് നടപടി. ഇത് ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി.

2012മുതല്‍ ഇന്ത്യന്‍ ജയിലില്‍ കഴിഞ്ഞവരെ നാടുകടത്താനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. നിലവില്‍ വംശീയകലാപത്തെ തുടര്‍ന്ന് മ്യാന്മാറില്‍ നിന്ന് നാടുവിട്ട 40000 റോഹിന്‍ഗ്യ അഭയാര്‍ത്ഥികള്‍ ഇന്ത്യയിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്യത്തിന്റെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലാണ് ഇവര്‍ തമ്പടിച്ചിരിക്കുന്നത്. പിടിയിലായ റോഹിന്‍ഗ്യ അഭയാര്‍ത്ഥികള്‍ക്ക് അസമില്‍ പ്രവേശിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഐക്യരാഷ്ട്രസഭയുടെ കീഴിലുളള അഭയാര്‍ത്ഥി ഏജന്‍സി കേന്ദ്രസര്‍ക്കാരിനെ സമീപിച്ചിരുന്നു. എന്നാല്‍ ഈ ആവശ്യം തളളുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

ടി20 ലോകകപ്പ്: രണ്ടുടീമുകളുടെ സ്‌പോണ്‍സറായി അമൂല്‍

ലൈംഗിക വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

വയറിലെ കൊഴുപ്പ് ഇല്ലാതാക്കാൻ നെയ്യ്; ഹൃദയത്തിനും തലച്ചോറിനും ഒരു പോലെ ​ഗുണം

'പോയി തൂങ്ങിച്ചാവ്' എന്നു പറയുന്നത് ആത്മഹത്യാ പ്രേരണയല്ല, കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി