ദേശീയം

അഞ്ച് നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും,  കമ്മീഷന്റെ നിഷ്പക്ഷത ചോദ്യം ചെയ്ത് കോണ്‍ഗ്രസ്, വാര്‍ത്താ സമ്മേളനം മാറ്റിയത് മോദിയുടെ റാലി പരിഗണിച്ചെന്ന് ആക്ഷേപം

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി : അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് തീയതി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് പ്രഖ്യാപിക്കും. രാജസ്ഥാന്‍, മധ്യപ്രദേശ്, തെലങ്കാന, ചത്തീസ്ഗഡ് , മിസോറാം എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതിയാണ് പ്രഖ്യാപിക്കുക. 

ശനിയാഴ്ച ഉച്ചയ്ക്ക് 12.30 ന് വാര്‍ത്താ സമ്മേളനം വിളിക്കുമെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആദ്യം വ്യക്തമാക്കിയിരുന്നത്. പിന്നീട് സമയം ഉച്ച കഴിഞ്ഞ് മൂന്നു മണിയിലേക്ക് മാറ്റുകയായിരുന്നു. നവംബറില്‍ തെരഞ്ഞെടുപ്പ് നടന്നേക്കുമെന്നാണ് സൂചന. ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്ത വേളയില്‍ ബിജെപിക്കും, കോണ്‍ഗ്രസിനും നിയമസഭാ തെരഞ്ഞെടുപ്പ് നിര്‍ണായകമാണ്. 

അതിനിടെ വാര്‍ത്താ സമ്മേളന സമയം തെരഞ്ഞെടുപ്പ് കമ്മീഷന്‍ മാറ്റിയതിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രാജസ്ഥാനിലെ അജ്മീറില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉച്ചയ്ക്ക് ഒരു മണിയ്ക്ക് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നുണ്ട്. ഇതാണ് വാര്‍ത്താ സമ്മേളനം സമയം മാറ്റാന്‍ കാരണമെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ആരോപിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിഷ്പക്ഷത ഇതുവഴി ചോദ്യം ചെയ്യപ്പെടുകയാണെന്നും അദ്ദേഹം സൂചിപ്പിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

സെല്‍ഫിയെടുക്കുമ്പോള്‍ നാണം വരുമെന്ന് രശ്മിക; എന്തൊരു സുന്ദരിയാണെന്ന് ആരാധകര്‍

വരുന്നു പള്‍സറിന്റെ 'ബാഹുബലി'; സ്‌പോര്‍ട്ടി ലുക്ക്, സ്വിച്ചബിള്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, എന്‍എസ് 400

ഹിന്ദുക്കളെ രണ്ടാംതരം പൗരന്‍മാരാക്കി; ബംഗാളില്‍ എന്താണ് സംഭവിക്കുന്നത്?; മമത സര്‍ക്കാരിനെതിരെ പ്രധാനമന്ത്രി

'ഞാന്‍ അക്കാര്യം മറന്നു, ചിന്തിച്ചത് സൂപ്പര്‍ ഓവറിനെ കുറിച്ച്'- ത്രില്ലര്‍ ജയത്തില്‍ കമ്മിന്‍സ്