ദേശീയം

പതിറ്റാണ്ടുകൾ നീണ്ട പാർലമെന്ററി രാഷ്ട്രീയത്തിന് തിരശ്ശീലയിട്ട് ശരദ് പവാർ ; തെരഞ്ഞെടുപ്പ് ​ഗോദയിലേക്കില്ലെന്ന് എൻസിപി അധ്യക്ഷൻ

സമകാലിക മലയാളം ഡെസ്ക്

മും​ബൈ: എൻസിപി അധ്യക്ഷൻ ശരദ് പവാർ തെര‍ഞ്ഞെടുപ്പ് രാഷ്ട്രീയം അവസാനിപ്പിക്കുന്നു. 2019 ലെ ​ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ശ​ര​ദ് പ​വാ​ർ മ​ത്സ​രി​ക്കി​ല്ലെ​ന്ന് മു​തി​ർ​ന്ന പാ​ർ​ട്ടി നേ​താ​വ് അ​ജി​ത് പ​വാ​ർ പറ‍ഞ്ഞു. പാർട്ടിയുടെ ഉന്നത നേതാവാണ് ശരദ് പവാർ. അ​ദ്ദേ​ഹ​ത്തി​ന് ഇ​പ്പോ​ൾ 78 വ​യ​സു​ണ്ട്. അ​ദ്ദേ​ഹം ഇ​നി തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കി​ല്ലെ​ന്നും അ​ജി​ത് പ​വാ​ർ പ​റ​ഞ്ഞു.

എന്നാൽ ശരദ് പവാർ മൽസരിക്കണമെന്ന ആവശ്യം പ്രവർത്തകർക്കിടയിൽ ശക്തമാണ്.  പൂ​ന​യി​ൽ​നി​ന്നും മ​ത്സ​രി​ക്ക​ണ​മെ​ന്ന് ചി​ല പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ ശ​ര​ദ് പ​വാ​റി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ ഇ​നി മ​ത്സ​രി​ക്കാ​നി​ല്ലെ​ന്നും ഒ​രു സീ​റ്റി​ലേ​ക്കും ത​ന്‍റെ പേ​ര് പ​രി​ഗ​ണി​ക്ക​രു​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി​യ​തായി അ​ജി​ത് പ​വാ​ർ അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു