ദേശീയം

നജീബിന്റെ തിരോധാനത്തില്‍ അന്വേഷണം അവസാനിപ്പിക്കാന്‍ അനുമതി, ഉമ്മയക്ക് വിചാരണ കോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതി

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാല വിദ്യാര്‍ത്ഥിയായിരുന്ന നജീബ് അഹ്മദിന്റെ തിരോധാനത്തെ കുറിച്ചുള്ള കേസന്വേഷണം അവസാനിപ്പിക്കാന്‍ സിബിഐയ്ക്ക് ഡല്‍ഹി ഹൈക്കോടതിയുടെ അനുമതി. കേസന്വേഷണം അവസാനിപ്പിച്ചു കൊണ്ട് സിബിഐ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമ്പോള്‍ നജീബിന്റെ അമ്മയ്ക്ക് പരാതിപ്പെടാമെന്നും ഇതിനായി വിചാരണക്കോടതിയെ സമീപിക്കണമെന്നും ഡല്‍ഹി ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

ജെഎന്‍യുവിലെ സ്‌കൂള്‍ ഓഫ് ബയോടെക്‌നോളജി വിദ്യാര്‍ത്ഥിയായിരുന്നു 27 കാരനായ നജീബ്. 2016 ഒക്ടോബര്‍ 15 നാണ് ക്യാംപസിലെ മഹി മാണ്ഡവി ഹോസ്റ്റലിലെ 106 ആം നമ്പര്‍ മുറിയില്‍ നിന്നും നജീബിനെ കാണാതായത്. 

കാണാതാവുന്നതിന് മുമ്പ് നജീബിനെതിരെ എബിവിപി പ്രവര്‍ത്തകരുടെ ആക്രമണം ഉണ്ടായതായി സര്‍വകലാശാല അധികൃതര്‍ വെളിപ്പെടുത്തിയിരുന്നു. 50,000 രൂപയും ഒരു ലക്ഷവും പത്ത് ലക്ഷവുമെല്ലാം നജീബിനെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് അന്വേഷണസംഘം പാരിതോഷികം പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഫലമുണ്ടായില്ല. 

ഡല്‍ഹി പൊലീസില്‍ നിന്നും സിബിഐ അന്വേഷണം ഏറ്റെടുത്തിരുന്നുവെങ്കിലും കേസന്വേഷണത്തില്‍ പുരോഗതി ഉണ്ടാവാത്തതോടെയാണ് അന്വേഷണം അവസാനിപ്പിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

വിഴുങ്ങിയ നിലയിൽ കൊക്കെയ്ൻ പിടികൂടുന്നത് ആദ്യം; കൊച്ചി എയർപോർട്ടിൽ റെഡ് അലേർട്ട്

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്, കെണിയില്‍ പെട്ടവര്‍ നിരവധി; മുന്നറിയിപ്പ്

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം

അമ്മ വീണുപോയത് മകൾ അറിഞ്ഞില്ല; നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിച്ച വീട്ടമ്മ മരിച്ചു