ദേശീയം

ചോക്ലേറ്റ് കാണിച്ചു മയക്കി നാലരവയസുകാരിയെ പീഡിപ്പിച്ചു; അധ്യാപകനായ അച്ഛനെതിരെ കേസ് 

സമകാലിക മലയാളം ഡെസ്ക്

മാച്ചിലിപട്ടണം (ആന്ധ്രാ പ്രദേശ്): നാലരവയസ്സുകാരിയായ മകളെ ചോക്ലേറ്റ് നല്‍കി മയക്കിയശേഷം പീഡിപ്പിച്ചയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. കടുത്ത ശാരീരിക വേദന അനുഭവപ്പെടുന്നതായി മകള്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്നാണ് അമ്മ സംഭവം അറിയുന്നത്. 

അധ്യാപകനായ അച്ഛന്‍ സ്‌കൂളിലേക്കുള്ള യാത്രാമധ്യേയാണ് കുട്ടിക്ക് ചോക്ലേറ്റ് നല്‍കിയതെന്നും പിന്നീട് ഇയാള്‍ മകളെ പീഡിപ്പിക്കുകയായിരുന്നെന്നും അമ്മ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. കുട്ടിയെ പ്രാഥമിക വൈദ്യപരിശോധനയ്ക്ക് വിദ്ധേയയാക്കിയെന്നും പീഡനം നടന്നതായി മെഡിക്കല്‍ റിപ്പോര്‍ട്ടുകളില്‍ തെളിഞ്ഞെന്നും പൊലീസ് പറഞ്ഞു. കുട്ടി സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്ന് പൊലീസ് അറിയിച്ചു. 

പെണ്‍കുട്ടിയെക്കൂടാതെ ഇവര്‍ക്ക് ഒന്‍പത് വയസ്സുകാരനായ ഒരു മകന്‍ കൂടെയുണ്ട്. കുട്ടിയുടെ അച്ഛനെതിരെ പോസ്‌കോ ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്‌തെന്ന് പൊലീസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി