ദേശീയം

അമിത് ഷാ ഇറങ്ങി; കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റിന്റെ 'ഘര്‍ വാപസി നടത്തി'; ഛത്തീസ്ഗഡില്‍ അപ്രതീക്ഷിത അടികിട്ടി കോണ്‍ഗ്രസ്

സമകാലിക മലയാളം ഡെസ്ക്

ബിലാസ്പൂര്‍: നിയമസഭ തെരഞ്ഞെടുപ്പ് നടക്കാന്‍ ഒരുമാസം മാത്രം ബാക്കിനില്‍ക്കേ ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടി. പാര്‍ട്ടി വര്‍ക്കിങ് പ്രസിഡന്റും എംഎല്‍എയുായ രാം ദയാല്‍ ഉയിക്ക് ബിജെപിയില്‍ ചേര്‍ന്നു. ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെയും മുഖ്യമന്ത്രി രമണ്‍ സിങിന്റെയും സാന്നിധ്യത്തിലാണ് ആദിവാസി നേതാവായ രാം ദയാലിന്റെ ബിജെപി പ്രവേശനം. 

പാലി തനാഘര്‍ മണ്ഡലത്തില്‍നിന്നു നാലു തവണ എംഎല്‍എ ആയിട്ടുള്ള നേതാണ് രാം ദയാല്‍.2000ല്‍ ബിജെപി വിട്ട രാംദയാല്‍  ജനുവരിയിലാണു കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റായത്. 

രണ്ടുദിവസത്തെ സന്ദര്‍ശനത്തിനെത്തിയ അമിത് ഷാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ ഒതുക്കാന്‍ ഇനിയും നേതാക്കളെ  പുറത്തുചാടിക്കും എന്നാണ് ലഭിക്കുന്ന സൂചനകള്‍. കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് രാം ദയാലുമായി സംസാരിച്ചതാണെന്നും ഒരു പരാതിയും പറഞ്ഞില്ലെന്നും സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഭൂപേഷ് ഭഗേല്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ രാഷ്ട്രീയ പ്രവര്‍ത്തകര്‍ പാര്‍ട്ടി മാറുന്നതില്‍ അസാധാരണമായി ഒന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും; സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം കൂട്ടും

ഹാരിസ് റൗഫ് തിരിച്ചെത്തി; ടി20 പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് പാകിസ്ഥാന്‍

ഇത്ര സ്വാര്‍ഥനോ ധോനി? അദ്ദേഹം ഇതു ചെയ്യരുതായിരുന്നുവെന്ന് ഇര്‍ഫാന്‍ പഠാന്‍ (വീഡിയോ)

സരണില്‍ രോഹിണിക്കെതിരെ മത്സരിക്കാന്‍ ലാലു പ്രസാദ് യാദവ്; ലാലുവിന്റെ മകള്‍ക്ക് അപരശല്യം

കോഹ്‌ലിയെ തള്ളി ഋതുരാജ് ഒന്നാമത്