ദേശീയം

ജനക മഹാരാജാവായി കേന്ദ്രമന്ത്രി ; ഒപ്പം ടിവി സീരിയല്‍ താരങ്ങളും ( വീഡിയോ )

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : രാഷ്ട്രീയം മാത്രമല്ല കലാപ്രവര്‍ത്തനവും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് കേന്ദ്ര പരിസ്ഥിതി മന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍. നവരാത്രിയുടെ ഭാഗമായി ഡല്‍ഹി രാംലീല മൈതാനത്ത് അരങ്ങേറിയ നാടകത്തില്‍ സീതയുടെ പിതാവ് ജനക മഹാരാജാവിന്റെ വേഷമിട്ടാണ് ഡോ ഹര്‍ഷവര്‍ധന്‍ ജനങ്ങളെ വിസ്മയിപ്പിച്ചത്. 

വേഷവിധാനങ്ങള്‍ അണിഞ്ഞ് സിംഹാസനത്തില്‍ ഇരിക്കുന്ന മഹാരാജാവിനെ ജനങ്ങള്‍ക്ക് പെട്ടെന്ന് മനസ്സിലായില്ല. എന്നാല്‍ ശബ്ദം കേട്ടപ്പോള്‍, രാഷ്ട്രീയ വേദികളിലെ ചിരപരിചിത ശബ്ദത്തിന്റെ ഉടമയെ ജനങ്ങള്‍ തിരിച്ചറിയുകയായിരുന്നു. രാജാവായുള്ള ഹര്‍ഷവര്‍ധന്റെ ചിത്രങ്ങള്‍ക്ക് ഇതിനകം തന്നെ വലിയ പ്രചാരണം ലഭിച്ച് കഴിഞ്ഞു.

ഹര്‍ഷവര്‍ധനൊപ്പം ടിവി സീരിയല്‍ താരങ്ങളാണ് വേദിയിലെത്തിയത്. ജനകന്റെ ഭാര്യ സുനൈനയായി റിതു ശിവപുരിയും, രാമനായി അംഗദ് ഹസിജയും വേഷമിട്ടു. ബിആര്‍ ചോപ്രയുടെ മഹാഭാരതം സീരിയലില്‍ ധൃതരാഷ്ട്രരായി വേഷമിട്ട ഗിരിജാ ശങ്കറാണ് വിശ്വാമിത്രനായി രംഗത്തുവന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''

മൂന്നാമത്തെ ബഹിരാകാശ ദൗത്യത്തിന് തയാറെടുത്ത് സുനിത വില്ല്യംസ്

ആനുകൂല്യങ്ങള്‍ക്ക് എന്ന പേരില്‍ വോട്ടര്‍മാരുടെ പേരുകള്‍ ചേര്‍ക്കരുത്; രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് മുന്നറിയിപ്പുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍