ദേശീയം

മോദി മഹാവിഷ്ണുവിന്റെ 11-ാമത്തെ അവതാരമെന്ന് ബിജെപി നേതാവ്; ദൈവങ്ങളെ അപമാനിക്കാനുളള ശ്രമമെന്ന് കോണ്‍ഗ്രസ് 

സമകാലിക മലയാളം ഡെസ്ക്

മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദി മഹാവിഷ്ണുവിന്റെ 11-ാമത്തെ അവതാരമാണെന്ന അവകാശവാദവുമായി ബിജെപി മഹാരാഷ്ട്ര ഘടകം. ബിജെപി വക്താവ് അവദൂത് വാഗാണ് ട്വിറ്ററില്‍ നരേന്ദ്രമോദി വിഷ്ണുവിന്റെ അവതാരമാണെന്ന് വാദിച്ചത്. എന്നാല്‍ ദൈവങ്ങളെ അപമാനിക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്ന് ആരോപിച്ച് കോണ്‍ഗ്രസ് ഇതിനെതിരെ രംഗത്തുവന്നു.

ദൈവത്തെപ്പോലെയുള്ള ഒരു നേതാവിനെ ലഭിച്ചത് ഇന്ത്യയുടെ ഭാഗ്യമാണെന്നത് അടക്കം ഒരു മഹാരാഷ്ട്ര മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അവദൂത് അവകാശവാദം ഉന്നയിച്ചത്. ഇന്ത്യന്‍ സംസ്‌കാരം അനുസരിച്ച് 33 കോടി ദൈവങ്ങളാണ് ഉളളത്. ഹിന്ദു തത്ത്വശാസ്ത്രം അനുസരിച്ച് സൃഷ്ടിയുടെ കാതല്‍ പഞ്ചഭൂതങ്ങളാണ്. ഭാരത് മാതാവിനെ അമ്മയായാണ് നമ്മള്‍ കാണുന്നത്. ഭാരത് മാതാവിനെ സേവിക്കുന്ന പ്രധാന സേവകനാണ് മോദി. അങ്ങനെ നോക്കുമ്പോള്‍ മോദി ദൈവത്തെ പോലെയാണെന്നും അദ്ദേഹം കുറിച്ചു. 

എന്നാല്‍ വാഗിന്റെത് നഷ്ടപ്പെട്ട രാഷ്ട്രീയ സ്വാധീനം വീണ്ടെടുക്കാനുള്ള ശ്രമമാണെന്നും ഇതിന് അധികം പ്രധാന്യം നല്‍കേണ്ട കാര്യമില്ലെന്നും കോണ്‍ഗ്രസ് വക്താവ് അതുല്‍ ലോന്ദെ വ്യക്തമാക്കി.ബിജെപിയുടെ സംസ്‌കാരത്തിന്റെ കൂടി പ്രശ്‌നമാണ് പരാമര്‍ശത്തിലുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''

മൂന്നാമത്തെ ബഹിരാകാശ ദൗത്യത്തിന് തയാറെടുത്ത് സുനിത വില്ല്യംസ്

ആനുകൂല്യങ്ങള്‍ക്ക് എന്ന പേരില്‍ വോട്ടര്‍മാരുടെ പേരുകള്‍ ചേര്‍ക്കരുത്; രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് മുന്നറിയിപ്പുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍