ദേശീയം

ഗോവയിൽ കോൺ​ഗ്രസിന് കനത്ത തിരിച്ചടി, രണ്ട് എംഎൽഎമാർ ബിജെപിയിൽ 

സമകാലിക മലയാളം ഡെസ്ക്

പനാജി:  ഗോവയിൽ കോൺ​ഗ്രസിന് വൻ തിരിച്ചടി. രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബിജെപിയില്‍ ചേർന്നു. ദയാനന്ദ് സോപ്‌തെ, സുഭാഷ് ശിരോദ്കര്‍ എന്നീ എംഎല്‍എമാരാണ് ബിജെപിയിൽ ചേർന്നത്. ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇരുവരും ബിജെപിയിൽ ചേർന്നതായി അറിയിച്ചത്. 

വരും ദിവസങ്ങളിൽ ഏതാനും കോൺ​ഗ്രസ് എംഎൽഎമാർ കൂടി ബിജെപിയിലേക്ക് ചേക്കേറുമെന്ന് സുഭാഷ് ശിരോദ്കർ അറിയിച്ചു. ഷിരോദ മണ്ഡലത്തെയാണ് ശിരോദ്കര്‍ പ്രതിനിധീകരിക്കുന്നത്. ദയാനന്ദ് സോപ്‌തെ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപി നേതാവും മുഖ്യമന്ത്രിയുമായ ലക്ഷ്മികാന്ത് പര്‍സേക്കറെയാണ് പരാജയപ്പെടുത്തിയത്. 

മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ അസുഖബാധിതനായി ചികിത്സയിലായതോടെ ഗോവയില്‍ രാഷ് ട്രീയ ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നതിനിടെയാണ് രണ്ട് എംഎല്‍എമാര്‍ ബിജെപി പക്ഷത്തെത്തിയത്. ഗോവയില്‍ ഭരണമില്ലാത്ത സ്ഥിതിയാണെന്നും തങ്ങളെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രാഷ് ട്രപതിക്ക് കത്ത് നല്‍കിയതിന് പിന്നാലെയാണ് ഈ നീക്കം. രണ്ട് എംഎൽഎമാർ കൂടി പാർട്ടി വിട്ടതോടെ കോൺ​ഗ്രസ് അം​ഗസംഖ്യ 14 ആയി. നേരത്തെ കോൺ​ഗ്രസ് അം​ഗം വിശ്വജിത്ത് റാണെ പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നിരുന്നു.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി