ദേശീയം

ചീഫ്​ ജസ്​റ്റിസിന്  സുരക്ഷ ഒരുക്കുന്നതിൽ വീഴ്​ച ; പൊലീസ്​ ഡെപ്യൂട്ടി കമ്മീഷണർക്ക്  സസ്​പെൻഷൻ

സമകാലിക മലയാളം ഡെസ്ക്

ഗുവാഹത്തി: സുപ്രീംകോടതി ചീഫ്​ ജസ്​റ്റിസ് രഞ്ജൻ ​ഗൊ​ഗോയിക്ക്  സുരക്ഷ ഒരുക്കുന്നതിൽ വീഴ്​ച വരുത്തിയതിന്  പൊലീസ്​ ഓഫീസർക്ക്  സസ്​പെൻഷൻ. ഗുവാഹത്തി വെസ്​റ്റ്​ ഡെപ്യൂട്ടി കമ്മീഷണർ ബൻവാർ ലാൽ മീണയെയാണ്​ സസ്​പെൻഡ്​ ചെയ്​തത്​. അസം സന്ദർശനത്തിനിടെ ചീഫ് ജസ്റ്റിസിന്റെ സുരക്ഷാ സംവിധാനങ്ങളില്‍ പിഴവുണ്ടായി എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. 

ഒക്ടോബർ 17ന് ചീഫ് ജസ്റ്റിസ് കാമാഖ്യ ക്ഷേത്രദർശനം നടത്തിയിരുന്നു. ക്ഷേത്രദര്‍ശനത്തിനിടെ ഗൊഗോയിക്കുണ്ടായ അസൗകരങ്ങള്‍ കണക്കിലെടുത്താണ് നടപടി. 1969ലെ ആൾ ഇന്ത്യ സർവീസ്​ ചട്ടം അനുസരിച്ചാണ്​ സസ്​പെൻഡ്​ ചെയ്​തത്​. സംസ്ഥാന ഗവർണറുടെ പേരിൽ ആഭ്യന്തര വകുപ്പാണ്​ ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്​​​.

ഇനിയൊരറിയിപ്പ് ലഭിക്കുന്നതു വരെ മീണ സസ്‌പെന്‍ഷനിലായിരിക്കുമെന്നും, എന്നാൽ പോലീസ് ആസ്ഥാനത്തു  തന്നെ തുടരണമെന്നും സംസ്ഥാന ആഭ്യന്തര സെക്രട്ടറി ദീപക്​ മജുംദാർ ഇറക്കിയ ഉത്തരവില്‍ പറയുന്നു.  ചീഫ് ജസ്റ്റിസിന്റെ ഗുവാഹാട്ടി സന്ദര്‍ശനത്തെക്കുറിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ നിര്‍ദേശം നല്‍കിയിരുന്നതായി പൊതു ഭരണ വകുപ്പ് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മേയര്‍-ഡ്രൈവര്‍ വാക്കുതര്‍ക്കം: കെഎസ്ആര്‍ടിസി ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

വീടിന് വെളിയിലിരുന്ന വയോധികനെ ആക്രമിച്ചു; പുലിയെ വളഞ്ഞിട്ട് തല്ലി നാട്ടുകാര്‍- വൈറല്‍ വീഡിയോ

'പാലക്കാടിന്റെ നിയുക്ത എംപിക്ക് അഭിവാദ്യങ്ങൾ'; എ വിജയരാഘവന് അഭിവാദ്യവുമായി ഫ്ലക്‌സ് ബോർഡ്

'അവന്‍ ഞങ്ങളുടെ മരുമകന്‍': വിരാട് കോഹ്‌ലിയെക്കുറിച്ച് ഷാരുഖ് ഖാന്‍

കൈയില്‍ 11,000 രൂപയുണ്ടോ?, പുതിയ സ്വിഫ്റ്റിന്റെ പ്രീ-ബുക്കിംഗ് ആരംഭിച്ചു; വിശദാംശങ്ങള്‍