ദേശീയം

പുരുഷന്റെ വിവാഹപ്രായം 18 ആക്കണം; ഹര്‍ജി തളളി, ബാധിക്കപ്പെട്ടവര്‍ നേരിട്ട് വരട്ടെയെന്ന് സുപ്രിംകോടതി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  പുരുഷന്റെ വിവാഹ പ്രായം 21ല്‍ നിന്ന് 18 ആക്കണമെന്ന്് ആവശ്യപ്പെട്ടുളള പൊതുതാല്‍പര്യ ഹര്‍ജി സുപ്രിംകോടതി തളളി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായുളള ബഞ്ചാണ് പുരുഷന്റെ വിവാഹപ്രായം കുറയ്ക്കണമെന്ന ആവശ്യം തളളിയത്. ഇതിനെ പൊതുതാല്പര്യ ഹര്‍ജിയായി പരിഗണിക്കാന്‍ കഴിയില്ലെന്ന് നിരീക്ഷിച്ച കോടതി ഹര്‍ജിക്കാരന് 25000 രൂപ പിഴയും ചുമത്തി.

പുരുഷന്റെ വിവാഹ പ്രായം 21ല്‍ നിന്ന് 18 ആക്കണമെന്നുളള ആവശ്യം പൊതുതാലപര്യ ഹര്‍ജിയായി കണക്കാക്കാന്‍ കഴിയില്ലെന്ന് ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗളും ഉള്‍പ്പെട്ട രണ്ടംഗബഞ്ച് വ്യക്തമാക്കി. ഈ ഉത്തരവ് ആരെയെങ്കിലും ബാധിച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്ക് കോടതിയെ സമീപിക്കാവുന്നതാണെന്നും കോടതി ചൂണ്ടിക്കാട്ടി.

അഡ്വക്കേറ്റ് അശോക് പാണ്ഡ്യയാണ് പുരുഷന്റെ വിവാഹപ്രായം കുറയ്ക്കണമെന്നാവശ്യവുമായി കോടതിയെ സമീപിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ

എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; 'സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല'

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു