ദേശീയം

വാജ്‌പേയിയുടെ അനന്തിരവള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി; ചത്തീസ്ഗഡ് പിടിക്കാന്‍ ചടുല നീക്കവുമായി കോണ്‍ഗ്രസ്‌

സമകാലിക മലയാളം ഡെസ്ക്

റാഞ്ചി: ചത്തീസ്ഗഡില്‍ മുഖ്യമന്ത്രി രമണ്‍സിങിനെതിരെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് എബി വാജ്‌പേയിയുടെ അനന്തിരവള്‍ കരുണ ശുക്ല.രാജ്‌നന്ദ്ഗാവ് നിയമസഭാ മണ്ഡലത്തിലാണ് രമണ്‍ സിങ്ങിനെതിരെ കരുണ ശുക്ല ജനവിധി തേടുന്നത്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ബിജെപി പാളയം വിട്ട് കരുണ ശുക്ല കോണ്‍ഗ്രസിലെത്തിയത്.

ഛത്തീസ്ഗഡ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒന്നാംഘട്ട സ്ഥാനാര്‍ഥികളെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. ആറ് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. 12 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളുടെ പ്രഖ്യാപനം നാളെയുണ്ടാകം. രമണ്‍ സിങ്ങും കരുണ ശുക്ലയും നാളെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും.

ആദ്യഘട്ട വോട്ടെടുപ്പിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയപരിധി നാളെയാണ് അവസാനിക്കുന്നത്. ടിക്കറ്റ് നിഷേധിക്കപ്പെട്ട പത്തിലധികം സിറ്റിങ് എം.എല്‍.എമാര്‍ ബിജെപി നേതൃത്വത്തിനെതിരെ കലാപക്കൊടി ഉയര്‍ത്തിക്കഴിഞ്ഞു. 90 നിയമസഭാ സീറ്റുകളുള്ള ഛത്തീസ്ഗഡില്‍ നവംബര്‍ 12 നും 20നുമായി രണ്ട് ഘട്ടമായാണ് വോട്ടെടുപ്പ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വാതി മാലിവാളിനെ മര്‍ദിച്ച കേസ്: ബിഭവ് കുമാര്‍ അറസ്റ്റില്‍, പിടികൂടിയത് മുഖ്യമന്ത്രിയുടെ വീട്ടില്‍നിന്ന്

നടൻ ചന്ദ്രകാന്ത് മരിച്ച നിലയിൽ, വിയോ​ഗം നടി പവിത്ര മരിച്ച് ആറാം ​ദിവസം; ഞെട്ടലിൽ തെലുങ്ക് താരങ്ങൾ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

മഴ പെയ്താല്‍ ബാംഗ്ലൂരിന്റെ സാധ്യതകള്‍ ഇങ്ങന; പ്ലേ ഓഫ് ടീമുകളെ ഇന്നറിയാം

'സ്വാതി ബിജെപിയുടെ ബ്ലാക്ക്‌മെയിലിങിന് ഇര, ഫോണ്‍കോളുകള്‍ പരിശോധിക്കണം': അതിഷി മര്‍ലേന