ദേശീയം

അനസ്‌ത്യേഷ്യ ഓവര്‍ ഡോസായി,  കൈയില്‍ ശസ്ത്രക്രിയയ്ക്ക് വന്ന ഒന്‍പത് വയസുകാരി മരിച്ചു 

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: സ്വകാര്യ ആശുപത്രിയില്‍ അമിതമായി അനസ്‌ത്യേഷ്യ നല്‍കിയതുമൂലം ഒന്‍പത് വയസുകാരി മരിച്ചു. ഡോക്ടറുടെ പിഴവുമൂലമാണ് കുട്ടി മരിച്ചതെന്ന് ആരോപിച്ച് ബന്ധുക്കള്‍ ആശുപത്രിക്ക് മുന്‍പില്‍ പ്രതിഷേധിച്ചു.

തെലങ്കാനയിലെ സംഗറെഡിയിലാണ് സംഭവം. ഒന്‍പതു വയസുകാരിയായ വര്‍ഷിദയാണ് മരിച്ചത്. വീഴ്ചയില്‍ കൈയ്ക്ക് പൊട്ടലുണ്ടായ പെണ്‍കുട്ടിയെയും കൂട്ടി ബന്ധുക്കള്‍ സ്വകാര്യ ആശുപത്രിയിലേക്ക് പോകുകയായിരുന്നു. കുട്ടിയെ പരിശോധിച്ച ഡോക്ടര്‍ ശസ്ത്രക്രിയ വേണമെന്ന് നിര്‍ദേശിച്ചു. തുടര്‍ന്ന് അമിതമായി അനസ്‌ത്യേഷ്യ നല്‍കിയതുമൂലമാണ് കുട്ടി മരിച്ചതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. 

അമിതമായ അനസ്‌ത്യേഷ്യ പ്രയോഗം മൂലം ബോധരഹിതയായ കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി അടുത്തുളള ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ പറഞ്ഞതായി പൊലീസ് പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പോളിങ് ശതമാനത്തില്‍ ഉത്കണ്ഠപ്പെടേണ്ട കാര്യമില്ല; കേരളത്തില്‍ ബിജെപി ഒരു മണ്ഡലത്തിലും വിജയിക്കില്ലെന്ന് എംവി ഗോവിന്ദന്‍

'എന്റെ മക്കള്‍ ഞാന്‍ പറഞ്ഞാല്‍ കേള്‍ക്കില്ല; അവരെന്നെ വഴക്കു പറയും': ആമിര്‍ ഖാന്‍

കോഹ്‌ലിയ്ക്കരികില്‍... സഞ്ജു രണ്ടാം സ്ഥാനത്ത്

കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ സ്റ്റോപ്പ്, വന്ദേ മെട്രോ ഈ വര്‍ഷം തന്നെ; പരീക്ഷണ ഓട്ടം ജൂലൈ മുതല്‍

'വിന്‍'സി അല്ല 'ഫണ്‍'സി; ഇത് ഒന്നൊന്നര ട്രക്കിങ് അനുഭവം; വിഡിയോ വൈറല്‍