ദേശീയം

മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അറസ്റ്റ്; റൊമീല ഥാപ്പര്‍ നല്‍കിയ പുനപ്പരിശോധനാ ഹര്‍ജി തള്ളി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് തെലുഗു കവി വരവര റാവു ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ അന്വേഷത്തിന് അനുമതി നല്‍കിയ വിധിക്കെതിരെ ചരിത്രകാരി റൊമീല ഥാപ്പര്‍ നല്‍കിയ പുനപ്പരിശോധനാ ഹര്‍ജി സുപ്രിം കോടതി തള്ളി. വിധി പുനപ്പരിശോധിക്കാന്‍ കാരണങ്ങളില്ലെന്നു ചൂണ്ടിക്കാട്ടിയാണ് നടപടി.

വരവര റാവു ഉള്‍പ്പെടെയുള്ളവരുടെ അറസ്റ്റ് ചോദ്യംചെയ്തു റൊമീല ഥാപ്പര്‍ നല്‍കിയ ഹര്‍ജി നേരത്തെ കോടതി തള്ളിയിരുന്നു. കേസില്‍ മഹാരാഷ്ട്രാ പൊലീസിന് അന്വേഷണവുമായി മുന്നോട്ടുപോവാമെന്നും കോടതി വ്യക്തമാക്കി. ഈ വിധിയില്‍ പുനപ്പരിശോധന ആവശ്യപ്പെട്ടാണ് റിവ്യു ഹര്‍ജി നല്‍കിയത്. 

പൂണൈയിലെ ഭീമ കൊരഗാവ് ദളിത് സവര്‍ണ സംഘര്‍ഷവുമായി ബന്ധപ്പെട്ടാണ് വരവരറാവു, സുധഭരദ്വാജ്, വെര്‍നന്‍ ഗോണ്‍സാല്‍വസ് തുടങ്ങിയവരെ അറസ്റ്റ് ചെയ്തത്. 

2018 ജൂണിലാണ് തീവ്ര ഇടതുപക്ഷക്കാര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാന്‍ പദ്ധതിയിടുന്നതായുളള വിവരം ലഭിച്ചതെന്നാണ് മഹാരാഷ്ട്ര പൊലീസ് അവകാശപ്പെടുന്നത്.  ഭീമകൊരെഗാവ് സംഘര്‍ഷ കേസില്‍ മലയാളി മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഉള്‍പ്പെടെ അഞ്ച് പേരെ പൂണെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു.ഇവര്‍ നക്‌സലുകളാണെന്നും ഇവരില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാനുള്ള പദ്ധതിയുടെ കരട് രൂപം കിട്ടിയെന്നും മഹാരാഷ്ട്ര പൊലിസ് അവകാശപ്പെട്ടിരുന്നു. റോഡ്‌ഷോ വേളയില്‍ മോദിയെ വധിക്കാനാണ് ഇവര്‍ പദ്ധതിയിട്ടിരുന്നതെന്നാണ് റിപ്പോര്‍ട്ട്. മാവോയിസ്റ്റ് എന്ന് സംശയിക്കുന്നയാളില്‍ നിന്ന് പിടിച്ചെടുത്ത കത്തില്‍ നിന്നുമാണ് ഇതുസംബന്ധിച്ച വിശദാംശങ്ങള്‍ ലഭിച്ചത്. ഇത്തരത്തില്‍ പിടിച്ചെടുത്ത മൂന്ന് കത്തുകളില്‍ നിന്നുമാണ് വരവര റാവുവിന്റെ പേര് ഉയര്‍ന്നുവന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി