ദേശീയം

ഡല്‍ഹി മുന്‍ മുഖ്യമന്ത്രി മദന്‍ ലാല്‍ ഖുറാന അന്തരിച്ചു 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മുന്‍ ഡല്‍ഹി മുഖ്യമന്ത്രിയും ബിജെപി നേതാവുമായിരുന്ന മദന്‍ ലാല്‍ ഖുറാന അന്തരിച്ചു. 82 വയസ്സായിരുന്നു. ഇന്നലെ രാത്രി 11 മണിയോടെ ഡല്‍ഹിയിലെ വസതിയിലായിരുന്നു അന്ത്യം. പ്രയാധിക്യംമൂലമുള്ള രോഗങ്ങളെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് വർഷമായി അദ്ദേ​ഹം ചികിത്സയിലായിരുന്നു. പനിയും അണുബാധയും മൂലം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അവശനായിരുന്നെന്ന് മകൻ ഹരീഷ് ഖുറാന പറഞ്ഞു. 

1993-1996 കാലയളവിലാണ് മദന്‍ ലാല്‍ ഖുറാന ഡല്‍ഹി മുഖ്യമന്ത്രിയായിരുന്നത്. 2004-ല്‍ അദ്ദേഹം രാജസ്ഥാന്‍ ഗവര്‍ണര്‍ പദവിയും അലങ്കരിച്ചിട്ടുണ്ട്. ഡല്‍ഹിക്കാര്‍ക്കായി ജീവിതം ഒഴിഞ്ഞുവച്ച ഒരു മികച്ച നേതാവിനെയാണ് നഷ്ടപ്പെട്ടിരിക്കുന്നതെന്ന് ബിജെപി നേതാവ് മനോജ് തിവാരി പറഞ്ഞു. മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും അനുശോചനം രേഖപ്പെടുത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെഎസ്ആര്‍ടിസി ബസിലെ മെമ്മറി കാര്‍ഡ് കാണാതായത് അന്വേഷിക്കുമെന്ന് ഗതാഗതമന്ത്രി; എംഡിക്ക് നിര്‍ദേശം

സംസ്ഥാനത്ത് അടുത്ത നാല് ദിവസങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴ; ശക്തമായ ഇടിമിന്നലും കാറ്റും

'ഇങ്ങനെ അബോർഷനാവാൻ ഞാൻ എന്താണ് പൂച്ചയാണോ?'; അഭ്യൂഹങ്ങളോട് ഭാവന

ഡ്യൂട്ടിക്കാണെന്ന് പറഞ്ഞു പുറപ്പെട്ടു; പൊലീസ് ഉദ്യോ​ഗസ്ഥനെ കാണാനില്ലെന്ന് കുടുംബം

ടെസ്റ്റ് പരിഷ്‌കരണം, ഡ്രൈവിങ് സ്‌കൂളുകള്‍ സമരത്തിലേയ്ക്ക്