ദേശീയം

അമിത് ഷായ്‌ക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണം; ശബരിമല വിഷയത്തില്‍ സുപ്രിംകോടതിയെ അപമാനിച്ചെന്ന് പരാതി

സമകാലിക മലയാളം ഡെസ്ക്

സീതാമഡി:  ബിജെപി ദേശീയാധ്യക്ഷന്‍ അമിത്ഷായ്‌ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്ന് ആവശ്യപ്പെട്ട് ബിഹാറിലെ സീതാമഡി കോടതിയില്‍ ഹര്‍ജി. ശബരിമല വിഷയത്തില്‍ സുപ്രിംകോടതി വിധിക്കെതിരെ അമിത്ഷാ നടത്തിയ പരാമര്‍ശങ്ങള്‍ രാജ്യത്തിന്റെ ഭരണഘടനയെ വെല്ലുവിളിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സാമൂഹ്യപ്രവര്‍ത്തകനായ ഥാക്കൂര്‍ ചന്ദ്രന്‍ സിങ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. കേസില്‍ നവംബര്‍ ആറിന് വാദം കോടതി വാദം കേള്‍ക്കും. 

അടുത്ത പൊതു തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ നേട്ടം കൊയ്യുന്നതിനായി  പൊതുവേദിയില്‍ സുപ്രിംകോടതി നിലപാടുകളെ എതിര്‍ത്തുവെന്നും കോടതിക്കെതിരെ ഗൂഢാലോചനാക്കുറ്റം ആരോപിച്ചുവെന്നും  ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി. സ്ത്രീകളെ അപമാനിക്കുന്ന പരാമര്‍ശങ്ങള്‍ പ്രസംഗത്തിലുണ്ടെന്നും സിങ് പരാതിയില്‍ പറയുന്നു.

രാജ്യത്തിന്റെ ഫെഡറല്‍ ഘടനയെ തകര്‍ക്കുന്നതും ആളുകളെ മുറിവേല്‍പ്പിക്കുന്നതുമായിരുന്നു പ്രസംഗമെന്നും ഹര്‍ജിയില്‍ പറയുന്നു. തെളിവായി പത്ര റിപ്പോര്‍ട്ടുകളും ഹാജരാക്കിയിട്ടുണ്ട്. 124 എ(രാജ്യദ്രോഹം)120 ബി (ക്രിമിനല്‍ ഗൂഢാലോചന,295( അധിക്ഷേപിക്കുന്നതിനും മുറിവേല്‍പ്പിക്കുന്നതിനും അപമാനിക്കുന്നതിനുമായി ആരാധനാലയത്തില്‍ പ്രവേശിക്കുക എന്നീ വകുപ്പുകള്‍ ചുമത്തണമെന്നും സിങ് കോടതിയോട് ആവശ്യപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു