ദേശീയം

രാഷ്ട്രീയത്തിന് ഷോര്‍ട്ട് ബ്രേക്ക്; കുഞ്ഞ് മിടുക്കന് ഐസ്‌ക്രീം പങ്കുവച്ച് രാഹുല്‍ഗാന്ധി (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ഇന്‍ഡോര്‍ : തിരഞ്ഞെടുപ്പും ഐസ്‌ക്രീമും രാഹുല്‍ ഗാന്ധിയുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്ന് തല പുകച്ചാലോചിക്കുകയാണ് സമൂഹ മാധ്യമങ്ങള്‍. കാരണം മറ്റൊന്നുമല്ല, തിരഞ്ഞെടുപ്പ് ചൂട് കൊടുമ്പിരി കൊണ്ടിരിക്കുന്ന മധ്യപ്രദേശില്‍ നിന്നും പുറത്ത് വരുന്ന ചില ചിത്രങ്ങളാണ്. 

രണ്ട് ദിവസം നീണ്ട മധ്യപ്രദേശ് സന്ദര്‍ശനത്തിനൊടുവില്‍ ജ്യോതിരാദിത്യ സിന്ധ്യയ്ക്കും കമല്‍നാഥിനുമൊപ്പം ഇന്‍ഡോറിലെ പ്രമുഖ ഐസ്‌ക്രീം പാര്‍ലറായ 56ഷോപ്പിലാണ് രാഹുല്‍ഗാന്ധി ഐസ്‌ക്രീം കഴിക്കാനെത്തിയത്. സിംഗിള്‍ സ്‌കൂപ്പ് ഐസ്‌ക്രീം കൈയ്യില്‍ കിട്ടിയതും കടയിലേക്ക് അപ്പോഴെത്തിയ കുഞ്ഞ് മിടുക്കന് വായില്‍ വച്ച് നല്‍കിയതിന് ശേഷമാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ 'കൂള്‍' ആയത്.  

ഇതാദ്യമായല്ല തിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ പ്രചരണത്തിന് പോയി ഐസ്‌ക്രീം കഴിച്ച്‌ രാഹുല്‍ ഗാന്ധി മടങ്ങുന്നത്. ഇക്കഴിഞ്ഞ കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് പ്രചരണം അവസാനിക്കാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കുമ്പോള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ റിച്ചീ റിച്ചിലെത്തി ഐസ്‌ക്രീം കഴിക്കുകയായിരുന്നു. എന്തായാലും സഖ്യകക്ഷി സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസും ഉണ്ടായി എന്നതാണ് ചരിത്രം.

ബിജെപിയുടെ കോട്ടയായ ഇന്‍ഡോറില്‍ ഇക്കുറി ചരിത്രം 'ഐസ്‌ക്രീം സ്ട്രാറ്റജി'ക്ക് വഴിമാറുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ നോക്കുന്നത്. 2013 ല്‍ അസംബ്ലിയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഇന്‍ഡോറിലെ അഞ്ച് സീറ്റുകളും ബിജെപിയാണ് തൂത്തുവാരിയത്. നവംബര്‍ 28 നടക്കുന്ന തിരഞ്ഞെടുപ്പിന്റെ ഫലം ഡിസംബര്‍ 11 നാണ് പ്രഖ്യാപിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ഉജ്ജയിനിലെ മഹാകലേശ്വര്‍ ക്ഷേത്രത്തവും അദ്ദേഹം സന്ദര്‍ശിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, കോഴിക്കോട്ടും ഉയര്‍ന്ന രാത്രി താപനില തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മഴയ്ക്കും സാധ്യത

മയക്കിക്കിടത്തി കൈകാലുകള്‍ കെട്ടിയിട്ടു, ഭര്‍ത്താവിന്റെ സ്വകാര്യഭാഗം സിഗരറ്റ് കൊണ്ട് പൊള്ളിച്ചു; യുവതി അറസ്റ്റില്‍

ചാമ്പ്യന്‍സ് ലീഗ്; ഫൈനല്‍ തേടി പിഎസ്ജിയും ഡോര്‍ട്മുണ്ടും

'എനിക്ക് മലയാള സിനിമയാണ് ജീവിതം, പുഷ്പ കരിയറിൽ പ്രത്യേകിച്ച് മാറ്റം വരുത്തിയിട്ടില്ല'; ഫഹദ് ഫാസിൽ

ടിപ്പര്‍ ലോറി കയറി ഇറങ്ങി; തലസ്ഥാനത്ത് ബൈക്ക് യാത്രികയായ യുവതിക്ക് ദാരുണാന്ത്യം