ദേശീയം

റഫാല്‍ ഇടപാട്: അന്വേഷണം ആരംഭിച്ചാല്‍ മോദി ജയിലില്‍ പോകേണ്ടി വരും: ആഞ്ഞടിച്ച് രാഹുല്‍ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വിവാദ റഫാല്‍ ഇടപാടില്‍ അന്വേഷണം ആരംഭിച്ചാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ജയിലില്‍ പോകേണ്ടി വരുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട് പ്രാഥമിക അന്വേഷണത്തിന് നടപടികള്‍ ആരംഭിച്ചതോടെയാണ് സിബിഐ മേധാവിയുടെ സ്ഥാനം തെറിച്ചതെന്നും അദ്ദേഹം പറഞ്ഞു.

മുന്‍ ഫ്രഞ്ച് പ്രസിഡന്റാണ് ഇടപാടിലെ ക്രമക്കേടുകള്‍ വെളിപ്പെടുത്തിയത്. താനല്ല ഇക്കാര്യം പറഞ്ഞത്. റഫാല്‍ ഇടപാടില്‍ മോദി  ഏകപക്ഷീയമായി തീരുമാനം കൈക്കൊളളുകയായിരുന്നു. 30,000 കോടി രൂപയുടെ ഇടപാട് അനില്‍ അംബാനിക്ക് കൈമാറിയത് ഇതിന്റെ ഭാഗമായാണ്. ഇതുസംബന്ധിച്ച് ഫ്രാന്‍സില്‍ അന്വേഷണം ആരംഭിക്കാന്‍ പോകുന്നതായാണ് താന്‍ വിശ്വസിക്കുന്നത്. അങ്ങനെയെങ്കില്‍ ഇതിന് മുന്‍പ് തന്നെ മോദി ജയിലില്‍ പോകേണ്ടി വരുമെന്ന് രാഹുല്‍ ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു.

റഫാല്‍ ഇടപാടില്‍ അഴിമതി നടന്നതായുളള ആരോപണങ്ങള്‍ ശക്തമായി ഉയര്‍ന്നതിനെ തുടര്‍ന്ന് സിബിഐ മേധാവി പ്രാഥമിക അന്വേഷണത്തിന്തുടക്കം കുറിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സിബിഐ മേധാവിയെ തല്‍സ്ഥാനത്ത് നിന്ന് നീക്കിയതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി

വീട് പൊളിക്കുന്നതിനിടെ കോൺക്രീറ്റ് ബീം വീണു; തൊഴിലാളി മരിച്ചു, രണ്ട് പേർക്ക് ​ഗുരുതര പരിക്ക്

പൂഞ്ചില്‍ വ്യോമസേനയുടെ വാഹനവ്യൂഹത്തിനു നേരെ ഭീകരാക്രമണം; അഞ്ച് സൈനികര്‍ക്ക് പരിക്ക്