ദേശീയം

'അവര്‍ എത്ര തന്നു എന്നു നോക്കേണ്ട, വിവാഹശേഷം ഭര്‍ത്താവ് സമ്പാദിക്കുന്ന സ്വത്തില്‍ ഭാര്യയ്ക്ക് തുല്യാവകാശം വേണം'

സമകാലിക മലയാളം ഡെസ്ക്

വിവാഹത്തിന് ശേഷം ഭര്‍ത്താവ് നേടുന്ന സ്വത്തില്‍ ഭാര്യയ്ക്കും തുല്യാവകാശം വേണമെന്ന് നിയമ കമ്മീഷന്‍. വിവാഹമോചനം നേടുകയാണെങ്കില്‍ പോലും സ്ത്രീയ്ക്ക് ഈ അവകാശം ലഭ്യമാക്കണമെന്നും അതിന് കുടുംബത്തിലേക്ക് ഭാര്യ നല്‍കിയ സാമ്പത്തിക വിഹിതം പരിഗണിക്കേണ്ടതില്ലെന്നും കമ്മീഷന്റെ ശുപാര്‍ശയില്‍ പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ എല്ലാ വ്യക്തി നിയമങ്ങളും ഭേദഗതി ചെയ്യണമെന്നും നിയമ കമ്മീഷന്‍ ആവശ്യപ്പെട്ടു. 

സ്വത്തിന്റെ തുല്യഭാഗം തന്നെ വിഭജിക്കണം എന്നല്ല ഇതിലൂടെ അര്‍ത്ഥമാക്കുന്നതെന്നും കമ്മീഷന്‍ വ്യക്തമാക്കുന്നു. സ്വത്ത് തുല്യമായി വീതിക്കണമെന്ന അളവുകോല്‍ പലപ്പോഴും കക്ഷികള്‍ക്ക് ഒരാള്‍ക്ക് ഭാരമാവാറുണ്ടെന്നും കമ്മീഷന്‍ നിരീക്ഷിച്ചു. ഇത്തരം കേസുകളില്‍ കോടതിയുടെ വിവേചനാധികാരം നിലനില്‍ത്തണമെന്നും കമ്മീഷന്‍ അഭിപ്രായപ്പെട്ടു. 

സ്ത്രീകളുടേയും പുരുഷന്മാരുടേയും വിവാഹപ്രായം പുനക്രമീകരിക്കണം എന്നുള്‍പ്പടെ നിരവധി നിര്‍ദേശങ്ങളാണ് കമ്മീഷന്‍ മുന്നോട്ടു വെക്കുന്നത്. സ്ത്രീകളുടേയും പുരുഷന്റേയും വിവാഹപ്രായം 18 ആക്കണമെന്നാണ് കമ്മീഷന്‍ ശുപാര്‍ശ. കുടുംബനിയമ പരിഷ്‌കരണം എന്ന വിഷയത്തിലുള്ള ശുപാര്‍ശയിലായിരുന്നു ഇക്കാര്യങ്ങള്‍ നിര്‍ദേശിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

പാര്‍ക്ക് ലൈറ്റ് അത്ര ലൈറ്റല്ല, മറക്കരുത് വിളക്കുകളെ!; പ്രാധാന്യം വിവരിച്ച് മോട്ടോര്‍ വാഹനവകുപ്പ്

ഉമ്മയുടെ ഈ ചിത്രം കാണുമ്പോൾ ഞാന്‍ വീണ്ടും കുട്ടിയായ പോലെ; സുൽഫത്തിന് പിറന്നാൾ ആശംസിച്ച് ദുൽഖർ

മധ്യപ്രദേശില്‍ മണല്‍ക്കടത്ത് സംഘം സബ് ഇന്‍സ്‌പെക്ടറെ ട്രാക്ടര്‍ കയറ്റി കൊന്നു

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ